ഇ-ബുൾ ജെറ്റ് ‘കലാപം’: സഹോദരങ്ങളുടെ റിമാൻഡിന് പിറകെ 17 ആരാധകർ പൊലീസ് പിടിയിൽ; പിടിയിലായവർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: ഇ-ബുൾജെറ്റ് വിവാദത്തിൽ ‘കേരളം കത്തിക്കാൻ’ സോഷ്യൽ മീഡിയ വഴി അഹ്വാനം ചെയ്യുകയും, അക്രമത്തിന് പ്രേരിപ്പിക്കുകയും, കലാപാഹ്വാനം ചെയ്യുകയും ചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വ്ളോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളെ റിമാൻഡ് ചെയ്തതിന് പിറകെ ഇവരുടെ 17 ആരാധകരെയാണ് പൊലീസ് പിടികൂടിയത്. ഇ-ബുൾ ജെറ്റ് സഹോദരങ്ങളെന്നറിയപ്പെടുന്ന കണ്ണൂർ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തു, നിയമവിരുദ്ധമായി സംഘം ചേർന്നു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യൂട്യൂബർമാരുടെ ആരാധകരായ 17 പേരെ കണ്ണൂർ […]

രാഷ്ട്രീയകളികളിലൂടെ ബി.ജെ.പി ഒരു വർഷം വാരിയത് കോടികൾ; കഴിഞ്ഞ സാമ്പത്തിക വർഷം ഇലക്ട്രൽ ബോണ്ടുകളിലൂടെ എത്തിയ പണത്തിൽ 76 ശതമാനവും ബി.ജെ.പിയ്ക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായി പോരാട്ടം നടത്തുന്നു എന്ന് അവകാശപ്പെടുന്ന ബി.ജെ.പിയ്ക്കു കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് കോടികൾ. ഇലക്ട്രൽ ബോണ്ട് ഇനത്തിൽ ലഭിച്ചതിൽ 76 ശതമാനവും ബി.ജെ.പിയുടെ അക്കൗണ്ടിൽ എത്തിയതായാണ് വ്യക്തമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. 2019-20ൽ 3355 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റതിൽ, ബി.ജെ.പിക്ക് 2555 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇലക്ടറൽ ബോണ്ടുകളിലൂടെ ബി.ജെ.പിയിക്ക് ലഭിച്ചത് 1450 കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ ബി.ജെ.പിയുടെ […]

ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പെരുമ്പാവൂർ സ്വദേശി

സ്വന്തം ലേഖകൻ കൊച്ചി: പെരുമ്പാവൂരിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി വായ്ക്കര മോടയ്ക്കൽ വീട്ടിൽ ഗോപാലന്റെ മകൻ പ്രതീഷ് ഗോപാലനാണ് (36) മരിച്ചത്. വൈകിട്ട് ഏഴുമണിയോടെ ഔഷധി ജംഗഷനിലാണ് അപകടമുണ്ടായത്. ഇടറോഡിൽ നിന്നും പെരുമ്പാവൂർ കാലടി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്കിനു പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ശാന്തയാണ് മാതാവ്. ഭാര്യ – സൂര്യ  

മുൻ കോട്ടയം ഡിവൈ.എസ്.പി അടക്കം 12 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ: മെഡൽ പ്രഖ്യാപിച്ചത് സ്വാതന്ത്രദിനത്തിന് മുന്നോടിയായി

സ്വന്തം ലേഖകൻ കോട്ടയം: സ്വാതന്ത്രദിനത്തിന് മുന്നോടിയായി ജില്ലയിലെ പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. കോട്ടയം മുൻ ഡിവൈ.എസ്.പിയും ഇപ്പോൾ നെടുമങ്ങാട് ഡി വൈ. എസ്.പിയുമായ എം. അനിൽ കുമാർ, കോട്ടയം ഡിവൈ.എസ്.പി. ഓഫീസിലെ എ.എസ്.ഐ. കെ.ആർ. അരുൺകുമാർ, ക്രൈംബ്രാഞ്ച് എസ്.ഐമാരായ അജിത് ശങ്കർ, എം.എ. സുധൻ, വൈക്കം എസ്.ഐ. ടി.ആർ. മോഹനൻ, ഡ്രൈവർ പി.എം. നിസാം, വെള്ളൂർ എസ്.ഐ. എം.എൽ. വിജയപ്രസാദ്, പാലായിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ മാത്യു സ്റ്റീഫൻ, വാകത്താനം മുൻ സി.ഐ. ദേവരാജൻ , ഹെഡ് […]

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്: ഒ​ന്നാം​പ്ര​തി ക്രൈം ബ്രാ​ഞ്ച് പി​ടി​യി​ൽ

സ്വന്തം ലേഖകൻ തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ ഒ​ന്നാം​പ്ര​തി ടി.​ആ​ർ. സു​നി​ൽ കു​മാ​ർ ക്രൈം ബ്രാ​ഞ്ചി​ൻറെ പി​ടി​യി​ൽ. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇയാൾ പി​ടി​യി​ലായത്. സു​നി​ൽ കു​മാ​ർ മു​മ്പ് ക​രു​വ​ന്നൂ​ർ ബാ​ങ്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. പ്ര​തി​യെ ചൊ​വ്വാ​ഴ്ച ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്നു സു​നി​ൽ കു​മാ​ർ. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തെ​ത്തി​യ​തോ​ടെ സു​നി​ൽ കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പ് കേ​സിലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. പ്ര​തി​ക​ളെ പാ​ർ​ട്ടി നേ​താ​ക്ക​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ് എ​ന്ന ത​ര​ത്തി​ൽ […]

തെങ്ങിൽ കള്ള് ചെത്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ രക്തസമ്മർദ്ദം വില്ലനായി; ടെലിഫിലിം ഷൂട്ടിങിനിടെ തെങ്ങിൽ കുടുങ്ങി ക്യാമറാമാൻ ; അഗ്നിശമനസേനാംഗങ്ങൾ എത്തിയതോടെ ക്യാമറാമാൻ താഴേക്ക്

സ്വന്തം ലേഖകൻ മൊകേരി: ടെലിഫിലിം ഷൂട്ടിങിനിടെ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി. പുഴക്കരയിലെ തെങ്ങിൽ കള്ള് ചെത്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് സംഭവം. ചെറ്റക്കണ്ടിയിലെ കുറ്റിക്കാട്ടിൽ പ്രേംജിത്താണ് തെങ്ങിൽ കുടുങ്ങിയത്. മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിലെ തെങ്ങിൽ കള്ള് ചെത്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് പ്രേംജിത്ത് തെങ്ങിന് മുകളിൽ കുടുങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ചിത്രീകരണത്തിനിടെ പ്രേംജിത്തിൻറെ രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന തെങ്ങുചെത്ത് തൊഴിലാളിയായ എ.കെ ഗംഗാധരൻ പ്രേംജിത്തിനെ താഴെ വീഴാതെ താങ്ങി നിർത്തി. സംഭവമറിഞ്ഞതോടെ പാനൂരിൽ നിന്ന് അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തുകയായിരുന്നു. അസിസ്സ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സി എം […]

കോട്ടയം ജില്ലയില്‍ 597 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.99 ശതമാനം ; ഏറ്റവും കൂടുതൽ രോഗികൾ കോട്ടയം നഗരസഭാ പരിധിയിലും പനച്ചിക്കാട് പഞ്ചായത്തിലും

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ 597 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 592 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4593 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.99 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 255 പുരുഷന്‍മാരും 253 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1264 പേര്‍ രോഗമുക്തരായി. 7498 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 229716 […]

പ്രണയത്തിനൊടുവിൽ ഗർഭിണിയായതോടെ യുവതിയെ ഉപേക്ഷിക്കാൻ ശ്രമം; പരാതി നൽകിയതോടെ പൊലീസ് സാന്നിധ്യത്തിൽ വിവാഹം; വിവാഹ ശേഷം രണ്ടാം നാൾ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; ഭർത്താവായ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ മധുര: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായ എസ് ജ്യോതിമണി (22)യാണ് ഭാര്യയായ തമിഴനാട് ഷോലവന്ദൻ സ്വദേശിനി എസ് ഗ്ലാഡിസ് റാണി (21) യെ കൊന്നത്. രണ്ട് ദിവസം മുൻപ് പൊലീസ് ഇടപെട്ട് നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. കോളേജ് വിദ്യാർത്ഥിനിയായ ഗ്ലാഡിസും ജ്യോതിമണിയും തമ്മിൽ വളരെകാലമായി പ്രണയത്തിലായിരുന്നു. ഗ്ലാഡിസ് ഗർഭിണിയായതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ജ്യോതിമണി ശ്രമിച്ചു. ഗ്ലാഡിസിനെ വിവാഹം ചെയ്യാൻ ജ്യോതിമണിയും വീട്ടുകാരും തയ്യാറായില്ലെന്ന് ഗ്ലാഡിസിന്റെ ബന്ധുക്കൾ […]

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്; 105 മരണങ്ങൾ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ശതമാനം; 20,004 പേര്‍ രോഗമുക്തി നേടി; സ്കൂളുകൾ തുറക്കാൻ ആലോചന

സ്വന്തം ലേഖകൻ    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.     കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

സ്കൂളുകളും, കോച്ചിംഗ് സെൻ്ററുകളും തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാം; പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകൾക്ക് പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ദില്ലി: സംസ്ഥാന സർക്കാരിന് സ്കൂളുകളും, കോച്ചിംഗ് സെൻ്ററുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകൾക്ക് പ്രവർത്തിക്കാമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന് എസ് സി ഇ ആർ ടിയുടെ പഠനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാനാണ് തീരുമാനം. അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും […]