തുറന്നു പോയ കെ.എസ്.ആർ.ടി.സി ബസിന്റെ ഡോറടയ്ക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ അപകടം: നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് ട്രാൻസ്‌ഫോമറിൽ ഇടിച്ചു; അപകടം പുതുപ്പള്ളി റബർ ബോർഡ് റോഡിൽ

തുറന്നു പോയ കെ.എസ്.ആർ.ടി.സി ബസിന്റെ ഡോറടയ്ക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ അപകടം: നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് ട്രാൻസ്‌ഫോമറിൽ ഇടിച്ചു; അപകടം പുതുപ്പള്ളി റബർ ബോർഡ് റോഡിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തുറന്നു പോയ ഡോർ അടയ്ക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് ട്രാൻസ്‌ഫോമറിൽ ഇടിച്ച് ഒൻപത് യാത്രക്കാർക്കു പരിക്ക്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടിയ ശേഷം വീടുകളിലേയ്ക്കു മടങ്ങി.

ഇന്ന് രാവിലെ കോട്ടയം -പുതുപ്പള്ളി റൂട്ടിൽ കന്നുകുഴി വളവിൽ യാണ് അപകടം. മല്ലപ്പള്ളിയിൽനിന്നും കോട്ടയത്തേക്കു വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി വളവിൽ വച്ച് ഡ്രൈവറുടെ സീറ്റിന്റെ ഡോർ തുറന്നുപോയി. അതടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ട്രാൻസ്ഫോർമറിലും മരത്തിലുമായി ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ട്രാൻസ്ഫോർമർ പൂർണമായി തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

അപകടത്തിൽ അഞ്ചു സ്ത്രീകൾക്കും നാല് പുരുഷന്മാർക്കുമാണ് പരിക്കേറ്റിരിക്കുന്നത്. തോട്ടയ്ക്കാട് മുപ്പാത്തിയിൽ ജോർജ് എം.തോമസ് (35), മാന്തുരുത്തി കുഴിതാലിൽ ബിജി (38), കാടമുറി മനന്താനത്ത് സുരേഷ് കുമാർ (42), പരിയാരം സ്വദേശി വിൻധ്യ (39), മനമ്പാറ കുളത്തൂർ അജയൻ (43), മല്ലപ്പള്ളി എഴുമറ്റൂർ സിയോണിൽ ബിജി (37), മല്ലപ്പള്ളി ഓലിക്കൽ സ്വദേശി അൻജു (30), നെടുങ്ങാടപ്പള്ളി കൊച്ചു കുഴിപ്പറമ്പിൽ കെ.ജി രഘു (62), തോട്ടയ്ക്കാട് കുടകശേരിയിൽ ജിയ (21) എന്നിവർക്കാണ് പരിക്കേറ്റത്.