വെള്ളപ്പൊക്ക മേഖലയിൽ സഹായഹസ്തവുമായി ബിജെപി – ആർഎസ്എസ് പ്രവർത്തകർ
സ്വന്തം ലേഖകൻ വേളൂർ: വെള്ളപ്പൊക്കം കാരണം സ്വന്തം വീട്ടിൽ താമസിക്കാൻ ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾ താമസിക്കുന്ന അഭയകേന്ദ്രമായ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂളിൽ അരിയും, പലവ്യഞ്ചന സാധനങ്ങളുമടങ്ങുന്ന സഹായവുമായി പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകർ രംഗത്ത്. നഗരസഭയുടെ 48 -ാം വാർഡിലെ നാലുകണ്ടം പ്രദേശത്തെ 32 വീടുകളിൽപ്പെട്ടവരാണ് അഭയകേന്ദ്രത്തിൽ താമസിക്കുന്നത്. ഇവർക്കു സഹായമായി വിതരണം ചെയ്ത അരി വിതരണം ആദ്യ വിതരണം യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ് നിർവ്വഹിച്ചു. ആർഎസ്എസ് പാറപ്പാടം സ്ഥല പ്രമുഖ് സി.എച്ച് ജിതിൻ, ശാഖാ മുഖ്യശിക്ഷക് […]