പോലീസുകാരുടെ അടിമപ്പണി; മുഖ്യമന്ത്രിയുടെ ഇടപെടൽ

പോലീസുകാരുടെ അടിമപ്പണി; മുഖ്യമന്ത്രിയുടെ ഇടപെടൽ

ശ്രീകുമാർ

തിരുവനന്തപുരം: പോലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി. വാഹനങ്ങളുടെ കണക്ക് നൽകണമെന്നും ഡിജിപിക്ക് നിർദേശം നൽകി. അതേസമയം എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി. ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എസിപി പ്രതാപനാണ് അന്വേഷണ ചുമതല. ഡ്രൈവർ ഗവാസ്‌കറുടെയും എഡിജിപിയുടെ മകളുടെയും പരാതിയിൽ അന്വേഷണം നടത്തും. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.