വീണ്ടും പിഞ്ചു കുഞ്ഞിനോട് ക്രൂരത: മാതാപിതാക്കളുടെ ഇടയിൽ ഉറങ്ങിക്കിടന്ന കുങ്ങിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നു

വീണ്ടും പിഞ്ചു കുഞ്ഞിനോട് ക്രൂരത: മാതാപിതാക്കളുടെ ഇടയിൽ ഉറങ്ങിക്കിടന്ന കുങ്ങിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നു

Spread the love

സ്വന്തം ലേഖകൻ

പൂനെ: പിഞ്ചു പെൺകുഞ്ഞിനെപ്പോലും വെറുതെ വിടാത്ത ലൈംഗിക വൈകൃതവുമായി ക്രൂരൻമാർവീണ്ടും. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള പെൺകുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തിയെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്. സംഭവം നടന്നത് പുണെയിലെ ലോണി കൽബോറിലാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതി മാൽഹരി മൻസോദെയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. തമിഴ്നാട്ടിൽനിന്ന് കൂലിപ്പണിക്ക് പുണെയിൽ എത്തിയവരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അർദ്ധരാത്രിയോടെയാണ് കാണാനില്ലെന്ന് അറിഞ്ഞത്. ഉടൻതന്നെ തിരച്ചിൽ തുടങ്ങുകയും പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് സമീപപ്രദേശത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കിട്ടിയത്. വൈദ്യപരിശോധനയിൽ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തല നിലത്തിടിച്ചാണ് കൊല്ലപ്പെട്ടതെന്നും തെളിഞ്ഞു. തുടർന്ന് സമീപത്തെ സിസി ടിവി പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്.