ജ്വല്ലറി അടയ്ക്കും മുൻപ് നാൽപത് കോടിയുടെ സ്വർണം കടത്തി: പാപ്പരാകാൻ തയ്യാറെടുപ്പ് തുടങ്ങിയത് ആറു മാസം മുൻപ്; പിൻതുണയുമായി മത – രാഷ്ട്രീയ നേതാക്കളും
സ്വന്തം ലേഖകൻ കോട്ടയം: പാപ്പർ ഹർജി സമർപ്പിക്കും മുൻപ് കുന്നത്തുകളത്തിൽ ഗ്രൂപ്പ് , രണ്ടു ജ്വല്ലറികളിൽ നിന്നുമായി കടത്തിയത് നാൽപത് കോടിയുടെ സ്വർണം. കുന്നത്ത് കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പിനെപ്പറ്റി അന്വേഷിച്ച പൊലീസ് സംഘത്തിനാണ് ഇത് സംബന്ധിച്ച് സൂചന ലഭിച്ചത്. ജ്വല്ലറിയില്ല ജീവനക്കാരാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ജൂൺ 19 ബുധനാഴ്ചയാണ് കാരാപ്പുഴ കുന്നത്തുകളത്തിൽ ജിനോഭവനിൽ വിശ്വനാഥനും(68) ഭാര്യ രമണിയും(66) കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി നൽകിയത്. എന്നാൽ ഇതിന് ആറുമാസം മുൻപ് തന്നെ ഇവർ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നതായാണ് സൂചന. […]