play-sharp-fill
സത്യത്തിനൊപ്പം വിജയമുണ്ടാകും: അരലക്ഷം വായനക്കാരുമായി തേർഡ് ഐ ന്യൂസ് ലൈവ് ഒന്നാമത്; പിൻതുണ നൽകിയ വായനക്കാർക്ക് നന്ദി..!

സത്യത്തിനൊപ്പം വിജയമുണ്ടാകും: അരലക്ഷം വായനക്കാരുമായി തേർഡ് ഐ ന്യൂസ് ലൈവ് ഒന്നാമത്; പിൻതുണ നൽകിയ വായനക്കാർക്ക് നന്ദി..!

എഡിറ്റോറിയൽ ടീം

സത്യം തുറന്നെഴുതാൻ തയ്യാറായാൽ, വിജയം ഒപ്പമുണ്ടാകുമെന്ന് ഉറപ്പിച്ച് തേർഡ് ഐ ന്യൂസ് വായനക്കാർ. ഒരൊറ്റ മാസം കൊണ്ട് അരലക്ഷം വായനക്കാർ ഏറ്റെടുത്ത കോട്ടയത്തെ ഒന്നാം നമ്പർ ഓൺലൈൻ പത്രമാക്കി തേർഡ് ഐ ന്യൂസ് ലൈവിനെ മാറ്റിയത് ഈ വായനക്കാരാണ്. ഒരു മാസം കൊണ്ട് ഞങ്ങളെ അംഗീകരിച്ച മാന്യ വായനക്കാർക്ക് നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു.
മറ്റു മാധ്യമങ്ങൾ മടിച്ചു നിൽക്കുന്ന പല വാർത്തകളും പക്ഷം നോക്കാതെ, ഭയാശങ്കയേതുമില്ലാതെ പുറത്തു വിടാൻ ഞങ്ങൾക്ക് കരുത്തു പകർന്നത് നിങ്ങളുടെ ഈ പിൻതുണയാണ്.
കോട്ടയം ജില്ലയിൽ നടക്കുന്ന ഏതൊരു ചെറിയ കാര്യവും അതിന് ആവശ്യമായ പ്രാധാന്യത്തോടെയാണ് ഞങ്ങൾ പുറത്ത് എത്തിക്കുന്നത്. നഗരത്തിലെ വൻകിട ജ്വല്ലറി ഗ്രൂപ്പായ കുന്നത്ത്കളത്തിൽ ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയതും, അർജന്റീന ആരാധകനായ അയർക്കുന്നം സ്വദേശിയെ കാണാതായതും, ഇയാളുടെ മൃതദേഹം കണ്ടെത്തിയതും എല്ലാം ആദ്യമായി പുറത്തു കൊണ്ടുവന്നത് ഞങ്ങളുടെ ശക്തമായ എഡിറ്റോറിയൽ ടീമാണ്. കുന്നത്തുകളത്തിൽ ജ്വല്ലറി തട്ടിപ്പിന്റെ വാർത്ത ഞങ്ങൾ പുറത്തു വിട്ടതോടെയാണ് നഗരത്തിലെ മറ്റു മാധ്യമങ്ങൾക്കെല്ലാം ഇത് ഏറ്റെടുക്കേണ്ടി വന്നത്.
മറ്റ് ഓൺലൈൻ മാധ്യമങ്ങളെപ്പോലെ ഹിറ്റിനു വേണ്ടി ഇക്കിളിപ്പെടുത്തുന്ന വാർത്തകളോ, വ്യക്തിഹത്യാപരമായ വാർത്തകളോ ഞങ്ങളിലൂടെ നിങ്ങൾക്കു മുന്നിലെത്തില്ലെന്ന് എഡിറ്റോറിയൽ ടീം ഉറപ്പു നൽകുന്നു. ഞങ്ങളിലേയ്ക്ക് എത്തിച്ചേർന്ന് അര ലക്ഷം വായനക്കാർക്കും നന്ദി. ഇനിയും തേർഡ് ഐ ന്യൂസ് ലൈവിനെ പിൻതുടരാത്തവർക്ക് ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് സ്ത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാകാം..


https://www.facebook.com/ThirdEyeNewsLive/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group