video
play-sharp-fill

ജി.എസ്.ടി വന്നാലും കൊള്ള തുടരും; ജനത്തെപ്പറ്റിച്ച് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജി.എസ്.ടി വന്നാലും പട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ല. ഇന്ധന വിലനിർണ്ണയാധികാരം എണ്ണക്കമ്പനികളിൽ നിന്നു തിരിച്ചു പിടിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കാത്തതിനാലാണ് വിലയിൽ കാര്യമായ കുറവുണ്ടാകാതെ വരുന്നത്. ജി.എസ്.ടിയിൽ ഉൾപ്പെടുത്തി നികുതി പരിഷ്‌കാരം ഏർപ്പെടുത്തുന്നതോടെ പെട്രോളിനും ഡീസലിനും വില പകുതിയായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് തന്ത്രം മൂലം ഫലത്തിൽ നാല് രൂപ മാത്രമാണ് ജി.എസ്.ടി വന്നാലും ഇന്ധനവിലയിൽ കുറവുണ്ടാകുക. ഇന്ധനവിലയിൽ നിന്നും നികുതിയും കമ്മിഷനുമായി കേന്ദ്ര സർക്കാർ നേരത്തെ പ്രതിവർഷം നേടിയിരുന്നത് 1.26 ലക്ഷം കോടി രൂപയായിരുന്നു. […]

നദീസംയോജനം വൻ വിജയത്തിലേയ്ക്ക്: ഐരാറ്റുനടയിൽ ഇന്ന് വിളവെടുപ്പ് ആരംഭം

സ്വന്തം ലേഖകൻ കോട്ടയം:മീനച്ചിലാർ- മീനന്തറാർ-കൊടൂരാർ നദിപുനർസംയോജനപദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശായി കിടന്ന പാടശേഖരത്ത്​ നടത്തിയ നെൽകൃഷി വിളവെടുപ്പ്​ മഹോത്സവം ഇന്ന് നടക്കും. രാവിലെ ഒമ്പതിന്​ ഐരാറ്റുനട മാധവൻപടി മരിങ്ങാട്ടുച്ചിറയിൽ മന്ത്രി വി.എസ്​.സുനിൽകുമാർ ഉദ്​ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിക്കും. കോഒാർഡിനേറ്റർ അഡ്വ.​ കെ.അനിൽകുമാർ, കൃഷി കൺവീനർ ഡോ. പുന്നൻ കുര്യൻ വെങ്കടത്ത്​ എന്നിവർ സംസാരിക്കും. നദീപുനർസംയോജനപദ്ധതിയുടെ പ്രധാന വിളവെടുപ്പാണ്​ മീനന്തറയാറി​െൻറ നദീതടപ്രദേശത്തേത്​.  20 വർഷങ്ങളായി തരിശായി കിടന്ന വയലുകളിൽ നെൽകൃഷി പുനരാരംഭിച്ചത്​. അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലായി പാടശേഖരസമിതികൾ വിളിച്ചുചേർത്തും കർഷകരെ […]

ലോകത്തിലാദ്യം എക്യുമെനിസത്തിന്റെ വിത്തുപാകിയത് വൈഎംസിഎ: ഡോ. ലെബി ഫിലിപ്പ് മാത്യു

സ്വന്തം ലേഖകൻ കോട്ടയം: ലോകത്തിലാദ്യം എക്യുമെനിസത്തിന്റെ വിത്തുപാകിയത് വൈഎംസിഎ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെയാണെന്ന് ദേശീയ അധ്യക്ഷൻ ഡോ. ലെബി ഫിലിപ്പ് മാത്യു. വൈഎംസിഎ കേരള റീജിയൺ എക്യുമെനിക്കൽ യുവജന അസംബ്ളി കോട്ടയം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാർഥനയിൽ ഉടലെടുത്ത വൈഎംസിഎ 173 വർഷം പിന്നിട്ടപ്പോൾ 123 രാജ്യങ്ങളിൽ കരുണയുടെ വെളിച്ചം വീശുവാൻ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന തൊഴിലാളി വർഗത്തിന്റെ ജോലി സമയക്രമീകരണം ഉൾപ്പടെ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്ന് ലെബി പറഞ്ഞു. സമൂഹത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കി വിവേകത്തോടെ അടുത്തതലമുറയെ നയിക്കണമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ […]

ജയിലുകൾ സ്വന്തം തറവാട് പോലെ; കത്തിയും ബോംബും കളിപ്പാട്ടം; വീട്ടിൽ വിദേശമദ്യത്തിന്റെ വൻ ശേഖരം: ഇത് ജില്ലയെ വിറപ്പിച്ച ഗുണ്ടാ സംഘത്തലവൻ അലോട്ടി

ക്രൈം ഡെസ്‌ക് കോട്ടയം: കൊലപാതകം അടക്കം അൻപതോളം കേസുകളിൽ പ്രതിയായ ഗുണ്ടാ സംഘത്തലവൻ അലോട്ടി പൊലീസിനെ വെട്ടിച്ചു കറങ്ങി നടക്കുമ്പോൾ നഗരം ഭീതിയുടെ മുനമ്പിൽ. എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രേപ്രയോഗിച്ച ശേഷം രക്ഷപെട്ട അലോട്ടിയെ കണ്ടെത്താൻ അഞ്ചു ദിവസം കഴിഞ്ഞിട്ടും പൊലീസിനു ഇനിയും സാധിച്ചിട്ടില്ല. ആർപ്പൂക്കരയിലെ സാധാരണക്കാരാനായ ഓട്ടോ ഡ്രൈവറുടെ മകൻ ജില്ലയെ വിറപ്പിക്കുന്ന ഗുണ്ടയാക്കി മാറ്റിയത് എറണാകുളത്തെ കൊടുംകുറ്റവാളികളുമായുള്ള ബന്ധം. ഗുണ്ടാപട്ടികയിൽപ്പെട്ട് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബ്(അലോട്ടി -26) ജയിലിൽ നിന്നു പുറത്തിറങ്ങി ഒരാഴ്ച […]

റഷ്യയിലേയ്ക്കു നോക്കാൻ ഇനി 33 നാൾ: മത്സരക്രമം പുറത്തു വിട്ട് ഫിഫ

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: ലോകം ഒരു പന്തായി ചുരുങ്ങി റഷ്യയിലേയ്ക്ക് ഉരുളാൻ ഇനി ബാക്കി 33 ദിവസങ്ങൾ മാത്രം. റഷ്യയിൽ കാൽപ്പന്തിന്റെ ലോകമാമാങ്കത്തിനു പന്തുരുളുന്നതും കാത്തിരിക്കുന്നത് ജനലക്ഷങ്ങളാണ്. കേരളത്തിലും ലോകകപ്പ് ഫുടോബോൾ ഒരു മാമാങ്കം തന്നെയാണ്. ഇക്കുറിയും ലോകകപ്പിന്റെ ആവേശം കേരളത്തെ ഭ്രാന്ത് പിടിപ്പിക്കും. ബ്രസീലും അർജന്റീനയും തന്നെയാണ് ഇക്കുറി കേരളത്തിലെ കളിഭ്രാന്തൻമാരുടെ ഫേവറിറ്റ് ടീമുകൾ. പക്ഷേ, വെല്ലുവിളി ഉയർത്താൻ ക്രിസ്ത്യാനോയുടെ പോർച്ചുഗല്ലും, ഫ്രാൻസും അടക്കമുള്ള വമ്പൻമാരും രംഗത്തുണ്ട്. ജൂൺ 14 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘടനയും മത്സരങ്ങളുടെ ഷെഡ്യൂളും ഇങ്ങനെ.   […]

സോഷ്യൽ മീഡിയ ഹർത്താൽ : വാട്‌സ് അപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

ക്രൈം ഡെസ്‌ക് കോട്ടയം: സോഷ്യൽ മീഡിയയിലെ ഹർത്താലിനു പിന്നാലെ ജില്ലയിലെ നൂറിലേറെ വാട്‌സ് അപ്പ് ഗ്രൂപ്പുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ. ജില്ലയിലെ ഏഴു സ്ഥലങ്ങൾ പ്രശ്‌ന ബാധിതമാണെന്നും, നിരീക്ഷണം നടത്തണമെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുമുണ്ട്. തീവ്രവാദ സ്വഭാമുള്ള സംഘടനകൾക്കു നിർണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളായ ഇവിടെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നിരീക്ഷണം ആരംഭിച്ചിട്ടുമുണ്ട്. കാശ്മീരിലെ എട്ടു വയസുകാരിയുടെ കൊലപാതകത്തിൽ അനുഭാവം പ്രകടിപ്പിച്ചു പ്രകടനം നടന്ന ഈ പ്രദേശങ്ങൾ നേരത്തെ തന്നെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പട്ടികയിലുള്ളവയാണ്. ജനകീയ ഹർത്താലെന്ന പേരിലുള്ള സന്ദേശങ്ങൾ അഡ്മിൻമാർ തന്നെ […]

കഞ്ഞിക്കുഴി കൂട്ടക്കുരുക്കിലേയ്ക്ക്: മേൽപ്പാലം പൊളിച്ചു പണി ഉടൻ

സ്വന്തം ലേഖകൻ കോട്ടയം: കെകെ റോഡിൽ കഞ്ഞിക്കുഴി മേൽപ്പാലം പൊളിച്ചു പണിയുന്നതിനായുള്ള സമാന്തര റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ കെകെ റോഡ് വീണ്ടും കുരുക്കിലാകുമെന്ന് ഉറപ്പായി. പാതയിൽ മണ്ണ് നിരത്തി, മുകളിൽ മെറ്റൽ പാകുന്ന ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. രണ്ടു ദിവസം കൊണ്ടു ടാറിംഗ് പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം പാലം പൊളിക്കുന്ന ജോലികൾ ആരംഭിക്കാനാവുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഒരു മാസം മുൻപാണ് മേൽപ്പാലം പൊളിക്കുന്നതിനു മുന്നോടിയായുള്ള നിർമ്മാണ ജോലികൾ ആരംഭിച്ചത്. പാലത്തിന്റെ സമാന്തര പാതയ്ക്കായി മണ്ണ് നീക്കം […]

എം.സി റോഡിൽ ഇനി ആധുനിക വെളിച്ചം; വെളിച്ചമെത്തുക സോളാർ ലൈറ്റിലൂടെ

സ്വന്തം ലേഖകൻ കോട്ടയം: എംസി റോഡിലെ വെളിച്ചത്തിൽ മുക്കാൻ സൂര്യന്റെ സഹായത്തോടെ ലൈറ്റൊരുങ്ങുന്നു. എം.സി റോഡിൽ ചെങ്ങന്നൂർ മുതൽ പട്ടിത്താനം വരെയുള്ള 47 കിലോമീറ്ററിൽ 1300 സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ ഈ ആഴ്ചയോടെ പൂർത്തിയാകും. താനേ തെളിയുകയും, അണയുകയും ചെയ്യുന്ന സാങ്കേതിക വിദ്യയോടെയാണ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. എം.സി റോഡിൽ പട്ടിത്താനം – ചെങ്ങന്നൂർ റീച്ചിന്റെ അറ്റകുറ്റപണികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ദേശീയ പാതാ നിലവാരത്തിൽ റോഡിന്റെ ടാറിംഗ് പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. തുടർന്നു റോഡരികിൽ ദിശാബോർഡുകളും, റോഡിനു നടുവിൽ റിഫ്ളക്ടറുകളും സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ […]

പോണ്ടിച്ചേരി വണ്ടികൾക്ക് പിടിവീഴും; ജപ്തിയിലേയ്‌ക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്: കോടികൾ പിഴയായി ഖജനാവിലേയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോണ്ടിച്ചേരി രജിസ്‌ട്രേഷനിൽ നിരത്തിലിറങ്ങിയ വ്യാജ വിലാസക്കാരെ പൊക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇനിയും പിഴയടയ്ക്കാൻ തയ്യാറാകാത്ത കള്ളവണ്ടികൾ ജപ്തി ചെയ്യുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. കോട്ടയം ജില്ലയിൽ ആകെയുണ്ടായിരുന്ന 55 ൽ 30 വണ്ടിക്ൾ ഇനിയും പിഴ അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്താകെമാനമായി ആയിരത്തിലേറെ വണ്ടികളാണ് ഇനിയും പിഴയ്ടയ്ക്കാനുള്ളത്. മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ ഈ വാഹനങ്ങൾക്കു ജില്ലാ ആർ.ടി ഓഫിസ് നോട്ടിയച്ചെങ്കിലും 25 പേർ മാത്രമാണ് പ്രതികരിച്ചത്. ബാക്കിയുള്ള വണ്ടികൾ റോടിഡിലിറങ്ങിയാൽ ഉടൻ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് […]

ഒരമ്മയുടെ ദീന രോദനം കണ്ടില്ലെന്ന് നടിച്ച് അനുജനെ പിടിക്കാനെത്തി ആളുമാറി ചേട്ടനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് അടിവയറ്റിൽ ചവിട്ടി ;ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കാലനായത് പോലീസ് തന്നെ…

എന്‍റെ മകനെ പൊലീസുകാാര്‍ തല്ലിക്കൊന്നതാ.. വെള്ളം ചോദിച്ചിട്ട് അതുപോലും കൊടുത്തില്ല. ഞങ്ങള്‍ ഇത്തിരി വെള്ളംകൊടുക്കാന്‍ ചെന്നപ്പോള്‍ അനുവദിച്ചില്ല… വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ അമ്മ ശ്യാമള പറഞ്ഞ വാക്കുകളാണിത്. വിട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോകും വഴി അടിവയറ്റില്‍ ചവിട്ടി. തൊട്ടടുത്ത ജങ്ഷനിലിട്ടും ചവിട്ടി. ഇനി ഒരമ്മയ്ക്കും ഈ ഗതി വരരുതെന്നും അവര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റ ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴ […]