ലോകത്തിലാദ്യം എക്യുമെനിസത്തിന്റെ വിത്തുപാകിയത് വൈഎംസിഎ: ഡോ. ലെബി ഫിലിപ്പ് മാത്യു

ലോകത്തിലാദ്യം എക്യുമെനിസത്തിന്റെ വിത്തുപാകിയത് വൈഎംസിഎ: ഡോ. ലെബി ഫിലിപ്പ് മാത്യു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോകത്തിലാദ്യം എക്യുമെനിസത്തിന്റെ വിത്തുപാകിയത് വൈഎംസിഎ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെയാണെന്ന് ദേശീയ അധ്യക്ഷൻ ഡോ. ലെബി ഫിലിപ്പ് മാത്യു. വൈഎംസിഎ കേരള റീജിയൺ എക്യുമെനിക്കൽ യുവജന അസംബ്ളി കോട്ടയം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാർഥനയിൽ ഉടലെടുത്ത വൈഎംസിഎ 173 വർഷം പിന്നിട്ടപ്പോൾ 123 രാജ്യങ്ങളിൽ കരുണയുടെ വെളിച്ചം വീശുവാൻ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന തൊഴിലാളി വർഗത്തിന്റെ ജോലി സമയക്രമീകരണം ഉൾപ്പടെ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്ന് ലെബി പറഞ്ഞു.
സമൂഹത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കി വിവേകത്തോടെ അടുത്തതലമുറയെ നയിക്കണമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി യൂഹാന്നോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ക്രിസ്തീയത മനുഷ്യന്റെ ഉള്ളിലേക്കു വളർന്നശേഷം ഉള്ളിൽനിന്നും തലമുറയെ വളർത്തണമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
സൗത്ത് വെസ്റ്റ് ഇന്ത്യാ റീജണൽ ചെയർമാൻ പ്രഫ. ജോയ് സി. ജോർജ് അധ്യക്ഷത വഹിച്ചു. ഏഷ്യ പസഫിക് അലയൻസ് വനിതാ വിഭാഗം ഉപാധ്യക്ഷ കുമാരി കുര്യാസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ നിർവാഹക സമിതിയംഗം പ്രഫ. രാജൻ ജോർജ് പണിക്കർ, സബ് റീജണൽ ചെയർമാൻ പി.വി. ചെറിയാൻ, കോട്ടയം വൈഎംസിഎ പ്രസിഡന്റ് എബ്രഹാം ഇട്ടിചെറിയ, യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ മോട്ടി ചെറിയാൻ, ദേശീയ പ്രോപ്പർട്ടി കമ്മിറ്റിയംഗം നവീൻ മാണി, കോശി മാത്യു, ജോസഫ് നെല്ലാനിക്കൽ, ദേശീയ നിർവാഹക സമിതിയംഗം കെ.ഒ. രാജുകുട്ടി, ദേശീയ യൂത്ത് ഫോറം കൺവീനർ അരുൺ മർക്കോസ്, ജനറൽ കൺവീനർ ജോമി കുര്യാക്കോസ്, ജോബി ജെയ്ക്ക് ജോർജ്, ലിജോ പാറേക്കുന്നുംപുറം, എക്സിക്യൂട്ടീവ് സെക്രട്ടറി കെ.പി. ജോൺ, റീജണൽ സെക്രട്ടറി ഇൻചാർജ് പോൾസൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും യൂഹാന്നോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.