video
play-sharp-fill

നിലപാട് മാറ്റാതെ ആര്‍.എസ്.എസ്; എന്തു ചെയ്യണമെന്നറിയാതെ ബി.ജെ.പി

തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന്റെ നിലപാട് ബി.ജെ.പി.നേതൃത്വത്തിന് തലവേദനയാകുന്നു. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവില്ലാതെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ നീക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്, ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് ആര്‍.എസ്.എസ്. കത്തെഴുതിയിരുന്നു. കുമ്മനം രാജശേഖരനെ ആര്‍.എസ്.എസ്. നിര്‍ദേശപ്രകാരമായിരുന്നു ബി.ജെ.പി. അധ്യക്ഷനാക്കിയത്. അദ്ദേഹത്തെ ഒഴിവാക്കിയതിനു വിശദീകരണം നല്‍കണമെന്നാണ് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ആവശ്യം. ഇക്കാരണം കൊണ്ട്, ബി.ജെ.പി. അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. നേതാക്കള്‍. അനുനയ ചര്‍ച്ചയ്‌ക്കെത്തിയ, കേരളത്തിന്റെ ചുമതല വഹിക്കുന്ന ബി.ജെ.പി. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. […]

മറിയാമ്മ അത്ര നിസ്സാരക്കാരിയല്ല;

സ്വന്തം ലേഖകൻ കോട്ടയം: ഡോക്ടറെ ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപ തട്ടിയെടുത്തതിന് അറസ്റ്റിലായ മറിയാമ്മയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഉന്നതരടക്കം നിരവധി പേരെയാണ് ഇവർ അശ്ലീലവീഡിയോയിൽ കുരുക്കിയത്. കടപ്രയിലുള്ള ഇവരുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ ലാപ്ടോപ്പിൽ നിന്നും നൂറിലധികം അശ്ലീലവീഡിയോകൾ കണ്ടെടുത്തത്. ഭൂരിപക്ഷം വീഡിയോകളിലും മറിയാമ്മ തന്നെയാണ് കഥാപാത്രമെങ്കിലും ഇവരുടേതല്ലാത്ത ചില വീഡിയോകളുമുണ്ട്.മറ്റ് സ്ത്രീകളെയും ഇത്തരത്തിൽ ഉപയോഗിച്ചതായി സംശയിക്കുന്നു. കോട്ടയത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവും ഇവരുടെ വലയിൽ കുടുങ്ങിയതായി സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ടു പ്രാവശ്യമായി എട്ടുലക്ഷം […]

എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: ഹൈക്കോടതി വിധി ഇന്ന്

ചെന്നൈ: ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്നാണ് മദ്രാസ് ഹൈക്കോടതിവിധി പറയുന്നത്.കേസില്‍ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് എം.സുന്ദര്‍ എന്നിവരുടെ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണു വിധി പറയുക. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ മാറ്റണമെന്നു ഗവര്‍ണര്‍ക്കു കത്തു നല്‍കിയ 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചാല്‍ സര്‍ക്കാരിനു തല്‍ക്കാലം ഭീഷണിയുണ്ടാകില്ല. പിന്നീട് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കാനാണു സാധ്യത. എന്നാല്‍ ഉപതിരഞ്ഞെടുപ്പു നേരിടാനാണു തീരുമാനമെങ്കില്‍ അത് അണ്ണാഡിഎംകെയ്ക്കു […]

നൈജീരിയയെ ഭയക്കണം: മെസി

റഷ്യ: ഫുഡ്‌ബോള്‍ മാന്ത്രികന്‍ മെസിക്ക് ഭയമാണ് നൈജീരിയയെ.ലോകകപ്പില്‍ നൈജീരിയക്കെതിരായ മത്സരം എളുപ്പമാവില്ലെന്ന് മെസി തുറന്നു പറഞ്ഞു. താരത്തിന്റെ ഈ ഭയപ്പാട് മെസി ആരാധകരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് അര്‍ജന്റീനയും നൈജീരിയയും തമ്മില്‍. അതെ സമയം ലോകകപ്പില്‍ ഇതിനു മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയ സമയത്തെല്ലാം ജയം അര്‍ജന്റീനയുടെ പക്ഷത്ത് ആയിരുന്നു. പക്ഷെ ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ സൗഹൃദ മത്സരത്തില്‍ 42ന്റെ ഞെട്ടിക്കുന വിജയം നൈജീരിയ സ്വന്തമാക്കിയിരുന്നു. നൈജീരിയയെ പറ്റി കൂടുതല്‍ അറിയില്ലെന്ന് പറഞ്ഞ മെസ്സി ആഫ്രിക്കന്‍ ടീമുകള്‍ എപ്പോഴും വളരെ […]

ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: കഴിഞ്ഞ കുറച്ച് ദിവസമായി നേട്ടത്തില്‍ വ്യാപാരം നടന്ന ഓഹരിമേഖലയില്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണി നഷ്ടത്തിലായിരുന്നു. യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചതാണ് രാജ്യത്തെ ഓഹരി സൂചികകള്‍ നഷ്ടത്തിലാകാന്‍ കാരണം.സെന്‍സെക്‌സ് 93 പോയന്റ് നഷ്ടത്തില്‍ 35645ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 10821ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 600 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ലുപിന്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, […]

ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകൾക്കും യാത്ര ചെയ്യാം; കെ.എസ്.ആർ.ടി.സി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകൾക്കും യാത്ര ചെയ്യാം. യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. ഇത്തരം നടപടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. ഇത്തരം വിവേചനം പൊതുഗതാഗത സംവിധാനത്തിൽ ഏർപ്പെടുത്താൻ കഴിയില്ലെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചു. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണു കെ.എസ.്ആർ.ടി.സിയുടെ വിശദീകരണം. ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സർവീസുകളിൽ ഉയർന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ടാണ് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ കോടതിയെ സമീപിച്ചത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര […]

പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഹോറര്‍ ചിത്രം ദ നണ്‍: ടീസര്‍ കാണാം

  വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സിന്റെ പുതിയ ചിത്രം ആയ ‘ദ നണ്‍ ‘ന്റെ ടീസര്‍ പുറത്തിറങ്ങി. ‘ദ നണ്‍’ ന്റെ ടീസര്‍ കണ്ണടയ്ക്കാതെ മുഴുവന്‍ കാണണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പരസ്യം. ഈ വര്‍ഷം സെപ്റ്റംബര്‍ 7നാണ് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു അമേരിക്കന്‍ സാങ്കല്‍പ്പിക ഹൊറര്‍ ചിത്രമാണ് ‘ദ നണ്‍’. ആദ്യം പുറത്തുവന്ന ചിത്രങ്ങളിലെ പ്രേതമായി മാറിയ കന്യാസ്ത്രീയുടെ ആദ്യ കാലഘട്ടമാണ് ദ നണില്‍ വരുന്നത്. കോറിന്‍ ഹാര്‍ഡി (ദ ഹാലോ)യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാന്‍, പീറ്റര്‍ സഫാന്‍ എന്നിവര്‍ ചേര്‍ന്നാണ് […]

മാധ്യമ ജഡ്ജിമാർ തൂക്കാൻ വിധിക്കുമ്പോൾ: ചാനൽ ചർച്ചകൾ കോടതിമുറികളാകുമ്പോൾ നഷ്ടമാകുന്നത് ആരുടെയൊക്കെ ജീവിതങ്ങൾ

ശ്രീകുമാർ കോട്ടയം: മാധ്യമങ്ങളും മാധ്യമപ്രവർത്തകരും സമൂഹത്തിലേയ്ക്കു തുറന്നു വച്ച മൂന്നാം കണ്ണാകുകയാണ് വേണ്ടത്. രണ്ടു കണ്ണിലൂടെ കാണുന്ന കാര്യങ്ങൾ, മാധ്യമപ്രവർത്തകർ മൂന്നാം കണ്ണ് തുറന്നു സമൂഹത്തിലേയ്ക്കു കാട്ടിക്കൊടുക്കണം. ഇത്തരത്തിൽ തുറന്നു വച്ച ഓരോ കണ്ണുകളാകണം ഇവർ. ഈ കാഴ്ചകൾ കണ്ട് സമൂഹം ഓരോ സംഭവത്തിലും വിധിയെഴുതണം. ഇതാവണം മാധ്യമപ്രവർത്തനം. എന്നാൽ, കേരളത്തിലെയും ഇന്ത്യയിലെയും ചാനലുകളിൽ നടക്കുന്ന ചർച്ചകൾ പക്ഷേ, ദൗർഭാഗ്യകരമെന്നു പറയാതെ വയ്യ, തികച്ചും അരോചകമായി മാറിയിരിക്കുകയാണ്. മലയാള ചാനലുകളിലെ ഒൻപതു മണി ചർച്ചകൾ യഥാർത്ഥത്തിൽ ചാനൽ ജഡ്ജിമാരുടെ ഷോ ഓഫുകളായി മാറി. ഓരോ […]

അഖിലിന്റെ ജീവനുമായി എബിയും കൂട്ടുകാരും പാഞ്ഞു; കുരുക്കഴിച്ചെങ്കിലും തിരികെ നൽകാനായില്ല ആ വിലയേറിയ ജീവനെ; ആർക്കും മാതൃകയാക്കാവുന്ന അനുകരണീയ മാതൃകയുമായി മൂന്നു യുവാക്കൾ; റോഡിൽ നിന്നും വാരിയെടുക്കാൻ ശ്രമിച്ചത് ഒരു ജീവിതം

സ്വന്തം ലേഖകൻ ചങ്ങനാശേരി: റോഡിൽ നിന്നും എബിയും കൂട്ടുകാരും വാരിയെടുക്കാൻ ശ്രമിച്ചത് ഒരു ജീവനും ജീവിതവുമായിരുന്നു. കൈവിട്ടു പോകുമെന്നുറപ്പായിട്ടും, വണ്ടിയുടെ വേഗം ഒരു തരി പോലും കുറയ്ക്കാൻ എബി തയ്യാറായില്ല. റോഡിൽ പൊലിയേണ്ടതല്ല ആ ജീവനെന്ന് അവനുറപ്പായിരുന്നു. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മുൻപ് ആശുപത്രിയിൽ എത്തിയാൽ, ഒരു സെക്കൻഡ് മുൻപ് ചികിത്സ കിട്ടിയാൽ അവൻ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുമെന്നു എബിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, എബിയുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച്, പരിശ്രമത്തെ വെറുതെയാക്കി ഡ്രൈവിംങ് ലൈസൻസിലെ ആ പേരുമാത്രം ബാക്കിയാക്കി അവൻ മടങ്ങി. റോഡിൽ ഒരാൾ വീണു കിടന്നാൽ […]

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ ഗ്രാമ പഞ്ചായത്തുകളിലേയും ഹയര്‍ സെക്കണ്ടറി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജൂണ്‍ 14ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അദ്ധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.