ഓഹരി വിപണി നഷ്ടത്തില്‍

ഓഹരി വിപണി നഷ്ടത്തില്‍

Spread the love

മുംബൈ: കഴിഞ്ഞ കുറച്ച് ദിവസമായി നേട്ടത്തില്‍ വ്യാപാരം നടന്ന ഓഹരിമേഖലയില്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വിപണി നഷ്ടത്തിലായിരുന്നു.
യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചതാണ് രാജ്യത്തെ ഓഹരി സൂചികകള്‍ നഷ്ടത്തിലാകാന്‍ കാരണം.സെന്‍സെക്‌സ് 93 പോയന്റ് നഷ്ടത്തില്‍ 35645ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 10821ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 600 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ലുപിന്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, വിപ്രോ, ടിസിഎസ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Tags :