ശബരിമല സ്‌പെഷ്യൽ  സർവീസുകളിൽ സ്ത്രീകൾക്കും യാത്ര ചെയ്യാം; കെ.എസ്.ആർ.ടി.സി

ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകൾക്കും യാത്ര ചെയ്യാം; കെ.എസ്.ആർ.ടി.സി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകൾക്കും യാത്ര ചെയ്യാം. യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. ഇത്തരം നടപടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. ഇത്തരം വിവേചനം പൊതുഗതാഗത സംവിധാനത്തിൽ ഏർപ്പെടുത്താൻ കഴിയില്ലെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചു. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണു കെ.എസ.്ആർ.ടി.സിയുടെ വിശദീകരണം. ശബരിമല സ്‌പെഷ്യൽ സർവീസുകളിൽ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സർവീസുകളിൽ ഉയർന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ടാണ് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ കോടതിയെ സമീപിച്ചത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകളിൽ ഇത്തരം വിവേചനങ്ങളില്ലാതെ ഭക്തർ ശബരിമലയിൽ എത്തുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ലോ ഓഫീസർ പി.എൻ. ഹേന സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.