പ്രണയം തകർക്കാൻ പെൺവീട്ടുകാരുടെ ക്വട്ടേഷൻ: യുവാവിനെ തട്ടിക്കൊണ്ടു പോയി; വീട് അടിച്ചു തകർത്തു
സ്വന്തം ലേഖകൻ കോട്ടയം: അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ക്വട്ടേഷൻ സംഘം യുവാവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോയി. പ്രണയബന്ധത്തിൽ നിന്നു പിന്മാറ്റുന്നതിനായി യുവതിയുടെ വീട്ടുകാർ അയച്ച ക്വട്ടേഷൻ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടു പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. മർദനത്തിൽ പരിക്കേറ്റ കാമുകൻ മാന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയിൽ കെവിനെ (23) കാണാതായി. ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവായ അനീഷ് (31) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച പുലർച്ചെ ഒരു മണിയോടെ മാന്നാനം പള്ളിത്താഴെയായിരുന്നു സംഭവം. രണ്ടു വർഷത്തിലേറെയായി അടുപ്പമുണ്ടായിരുന്ന തെന്മല സ്വദേശിയും നഗരത്തിലെ കോളേജ് വിദ്യാർത്ഥിനിയുമായ […]