പാർലമെന്റ് പിടിക്കാൻ ചെങ്ങന്നൂർ തന്ത്രവുമായി സിപിഎം: സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ജില്ലയുടെ ചുമതല; ലക്ഷ്യം പാർലമെന്റ് തിരഞ്ഞെടുപ്പിൽ സമ്പൂർണ വിജയം
ശ്രീകുമാർ തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ദ്വിമുഖ തന്ത്രവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിൽ വിജയകരമായി നടപ്പാക്കിയ തന്ത്രം തന്നെയാണ് സിപിഎം ഇനി കേരളമൊട്ടാകെ പയറ്റാൻ ശ്രമിക്കുന്നത്. ശക്തി കുറഞ്ഞ ചെറു രാഷ്ട്രീയപാർട്ടികളെ ഒപ്പം കൂട്ടി മുന്നണി വിപുലീകരിക്കാതെ, സമുദായ സംഘടനകളെ വിശ്വാസത്തിൽ എടുത്തുള്ള വോട്ട് രാഷ്ട്രീയത്തിനാണ് സിപിഎം ഒരുങ്ങുന്നത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനു അതീതമായ മത വിഭജന തന്ത്രമാണ് സി.പി.എം സ്വീകരിച്ചത്. ബിജെപിക്കൊപ്പം നിൽക്കുന്ന എസ്.എൻ.ഡി.പി – ബിഡിജെ.എസ് വോട്ടുകളിൽ പത്തു ശതമാനത്തിനു മുകളിൽ തങ്ങൾക്കു ലഭിക്കുമെന്നു […]