video
play-sharp-fill

ട്രാഫിക് നിയമ ലംഘനം; ലൈസൻസ് സസ്പൻഡ് ചെയ്യുന്നതിനോടൊപ്പം തിരിച്ചുകിട്ടാൻ ഒരു ദിവസം സാന്ത്വന പരിചരണവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനൊപ്പം അതു തിരിച്ചു കിട്ടാൻ ഒരു ദിവസം സാന്ത്വന പരിചരണവും നടത്തേണ്ടി വരും. അപകടം ഉണ്ടായാൽ ദുരന്തജീവിതം നയിക്കേണ്ടി വരുന്നതിന്റെ പാഠങ്ങൾ പഠിപ്പിക്കുകയാണു ലക്ഷ്യം. നിയമലംഘകർക്കുവേണ്ടി ഇപ്പോൾ ബോധവൽക്കരണ ക്ലാസ് എടുക്കുന്നുവെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. അവർ വീണ്ടും നിയമം ലംഘിച്ചുകൊണ്ടിരിക്കുന്നു. അനുഭവസ്ഥരുടെ അടുത്തുപോയി ദുരന്തം മനസ്സിലാക്കിയാലെങ്കിലും മനംമാറ്റമുണ്ടാകുമെന്നാണു പ്രതീക്ഷ. വിശദമായ റിപ്പോർട്ട് നൽകാൻ പാലിയം ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മോട്ടോർ വാഹന വകുപ്പ് കമ്മിഷണർ കെ.പത്മകുമാർ പറഞ്ഞു. സർക്കാരിന്റെ അഭിപ്രായം കൂടി […]

ഓർത്തഡോക്സ് സഭ വൈദികരുടെ പീഡനം; രണ്ടാം പ്രതി ജോബ് മാത്യു കീഴടങ്ങി: മറ്റ് മൂന്നുപേരുടെ അറസ്റ്റ് ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഓർത്തഡോക്‌സ് സഭാ വൈദികരിൽ രണ്ടാം പ്രതി കൊല്ലം ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങി. മറ്റ് വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും നീക്കമുണ്ട്. കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നൽകിയത്. കുംബസാരരഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികർ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികർക്കെതിരെ നൽകിയ പരാതിയോടൊപ്പം ബാങ്ക് […]

കഞ്ചാവ് വിൽക്കാൻ ശ്രമം: ഏറ്റുമാനൂരിൽ മൂന്നു പേർ പിടിയിൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: വേദഗിരി ഭാഗത്ത് നിന്നും ഗഞ്ചാവുമായി മൂന്ന് യുവാക്കളെ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്തിന്റെ നേതൃത്ത്വത്തിൽ പിടികൂടി അറസ്റ്റ് ചെയ്തു. അതിരമ്പുഴ വേദ ഗിരി സ്വദേശികളായ സജിൻ (20 വയസ്) നന്ദു (20 വയസ്) ജെയിംസ് സെബാസ്റ്റ്യൻ (21 വയസ്) എന്നിവരാണ് പിടിയിൽ ആയത്.വേദഗിരി ഭാഗത്ത് ഗഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം വേദഗിരി ഭാഗത്ത് റെയ്ഡുകൾ നടത്തിയത്.നാട്ടുകാരുടെ സഹായത്തോടെയാ.ണ് പ്രതികളെ പിടികൂടിയത്.പ്രതികളിൽ നിന്നും 20 ഗ്രാം ഗഞ്ചാവ് പിടികൂടി.ഇവരിൽ നിന്നും ഗഞ്ചാവിന്റെ […]

എച് എൻ എൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 20 ന് സംയുക്ത ട്രേഡ് യൂണിയൻ രാജ്ഭവൻ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവൻഷൻ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എളമരം കരിം എം പി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, പൊതുമേഖലാ സ്വകാര്യവത്കരണത്തിനെതിരെയും കോടിയുടെ നിറം നോക്കാതെ തൊഴിലാളി വർഗ പ്രതിരോധങ്ങൾ ഉയർന്നുവരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കൺവെൻഷനിൽ കേരളത്തിലെ എല്ലാ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് […]

കേരളാകോൺഗ്രസ് (എം) യോഗം

സ്വന്തം ലേഖകൻ കോട്ടയം:പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുകമ്മറ്റികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും തുടർന്നുള്ളപ്രവർത്തനങ്ങൾക്ക്‌ രൂപംനല്കുന്നതിനുമായി കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിലെ കേരളാകോൺഗ്രസ് നിയോജകമണ്ഡലം,മണ്ഡലം പ്രസിഡന്റുമാരുടെയും മറ്റ് നേതാക്കളുടെയും യോഗം പാർട്ടി വൈസ് ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നാളെ (11/07/2018) രാവിലെ 11 മണിയ്ക്കു കുറവിലങ്ങാട്ടും വൈകുന്നേരം 3 മണിമുതൽ 7 മണിവരെ കോട്ടയത്തു സംസ്ഥാനകമ്മറ്റി ഓഫീസിലും കൂടുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു.  

അവധി പ്രഖ്യാപിച്ചു

  കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ജൂലൈ 11ന്  ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു

ഓഡ്രി മിറിയം നായികയാകുന്ന ഓർമ്മയുടെ പൂജ തിരുവനന്തപുരത്ത് നടന്നു

അജയ് തുണ്ടത്തിൽ തിരുവനന്തപുരം: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓർമ്മ ‘ യുടെ സ്വിച്ചോൺ കർമ്മവും ഒപ്പം ആദ്യതിരി തെളിച്ചതും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സുരേഷ് തിരുവല്ല സ്വാഗതമാശംസിച്ചപ്പോൾ മന്ത്രിയും മറ്റു വിശിഷ്ട വ്യക്തികളും ചിത്രത്തിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ആശംസകളർപ്പിച്ച് സംസാരിച്ചു. നടൻ ജയ്‌സൺ മത്തായി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുമുണ്ടായി. നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണ്ണശാല, ഗാനരചന – അജേഷ് […]

ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

സ്വന്തം ലേഖകൻ പിറവം : സഹോദരനുമായി കുളിക്കാൻ വീടിനു താഴെയുള്ള കുളത്തിൽ ഇറങ്ങിയ ജോമോൻ കെ ജിമ്മി(കുളങ്ങരയിൽ)യാണ് മരിച്ചത്. വെള്ളത്തിൽ കാണാതായതിനെ തുടർന്ന് സഹോദരൻ തോമസ് കെ ജിമ്മി നാട്ടുകാരെ അറിയിക്കുകയും, നാട്ടുകാരും കുട്ടിയുടെ പിതാവും ചേർന്നു മുങ്ങി എടുക്കുകയും ചെയ്തു. ഫയർ ഫോഴ്‌സും ആംബുലൻസും സ്ഥലത്തു എത്തുന്നതിനു മുൻപ് തന്നെ കുട്ടിയെ കൂത്താട്ടുകുളം ദേവ മാതാ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല. ചൊവ്വാഴ്ച അവധി ആയിരുന്നതിനാൽ നീന്തൽ പഠിക്കാനായി ഇറങ്ങിയപ്പോളാണ് അപകടം. കൂത്താട്ടുകുളം ബാപ്പൂജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒൻപതാം ക്ലാസ് […]

പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; ഹൈക്കോടതി കൈവിട്ടതോടെ അറസ്റ്റും ജയിൽവാസവും പേടിച്ച് മാപ്പ് പറഞ്ഞ് തലയൂരാൻ എഡിജിപിയുടെ മകൾ

സ്വന്തം ലേഖകൻ കൊച്ചി: ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കവേ അറസ്റ്റ് തടയാനാവില്ലെന്ന് പറയുകയും എഡി.ജി.പിയുടെ മകൾ കോടതിയുടെ ഭാഗത്തുനിന്ന് സംരക്ഷണം വേണ്ടയാളല്ല എന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ദാസ്യപ്പണി വിവാദം ഒത്തുതീർപ്പാക്കൽ തകൃതി. എല്ലാ അടവുകളം പാളിയതോടെ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനോട് മാപ്പ് പറയാൻ ഒരുക്കമാണെന്നു വ്യക്തമാക്കി എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധ രംഗത്തെത്തി. അഭിഭാഷക തലത്തിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് പൊലീസിലെ ദാസ്യപ്പണി വിവാദം ഒത്തുതീർപ്പാക്കാൻ നീക്കം നടക്കുന്നത്. കേസ് സംബന്ധിച്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് നടപടികളുമായി എഡിജിപിയുടെ മകൾ രംഗത്തെത്തിയിരിക്കുന്നത്. […]

ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

സ്വന്തം ലേഖകൻ പിറവം : സഹോദരനുമായി കുളിക്കാൻ വീടിനു താഴെയുള്ള കുളത്തിൽ ഇറങ്ങിയ ജോമോൻ കെ ജിമ്മി(കുളങ്ങരയിൽ)യാണ് മരിച്ചത്. വെള്ളത്തിൽ കാണാതായതിനെ തുടർന്ന് സഹോദരൻ തോമസ് കെ ജിമ്മി നാട്ടുകാരെ അറിയിക്കുകയും, നാട്ടുകാരും കുട്ടിയുടെ പിതാവും ചേർന്നു മുങ്ങി എടുക്കുകയും ചെയ്തു. ഫയർ ഫോഴ്സും ആംബുലൻസും സ്ഥലത്തു എത്തുന്നതിനു മുൻപ് തന്നെ കുട്ടിയെ കൂത്താട്ടുകുളം ദേവ മാതാ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല. ചൊവ്വാഴ്ച അവധി ആയിരുന്നതിനാൽ നീന്തൽ പഠിക്കാനായി ഇറങ്ങിയപ്പോളാണ് അപകടം. കൂത്താട്ടുകുളം ബാപ്പൂജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഒൻപതാം ക്ലാസ് […]