കഞ്ചാവ് വിൽക്കാൻ ശ്രമം: ഏറ്റുമാനൂരിൽ മൂന്നു പേർ പിടിയിൽ

കഞ്ചാവ് വിൽക്കാൻ ശ്രമം: ഏറ്റുമാനൂരിൽ മൂന്നു പേർ പിടിയിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: വേദഗിരി ഭാഗത്ത് നിന്നും ഗഞ്ചാവുമായി മൂന്ന് യുവാക്കളെ ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്തിന്റെ നേതൃത്ത്വത്തിൽ പിടികൂടി അറസ്റ്റ് ചെയ്തു. അതിരമ്പുഴ വേദ ഗിരി സ്വദേശികളായ സജിൻ (20 വയസ്) നന്ദു (20 വയസ്) ജെയിംസ് സെബാസ്റ്റ്യൻ (21 വയസ്) എന്നിവരാണ് പിടിയിൽ ആയത്.വേദഗിരി ഭാഗത്ത് ഗഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം വേദഗിരി ഭാഗത്ത് റെയ്ഡുകൾ നടത്തിയത്.നാട്ടുകാരുടെ സഹായത്തോടെയാ.ണ് പ്രതികളെ പിടികൂടിയത്.പ്രതികളിൽ നിന്നും 20 ഗ്രാം ഗഞ്ചാവ് പിടികൂടി.ഇവരിൽ നിന്നും ഗഞ്ചാവിന്റെ ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ റെയ്ഡുകൾ നടത്തും. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനോദ്, സന്തോഷ് കുമാർ, ജോസ്, സിവിൽ ഓഫീസർമാരായ ശ്രീകാന്ത്, ദീപേഷ്, രഞ്ജിത്ത്, ആരോമൽ, ജോബി, സുമോദ് എന്നിവർ പങ്കെടുത്തു.