ഗവാസ്‌കറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം; ദൃക്സാക്ഷിയായ ഓട്ടോക്കാരനെ കാണാനില്ല
ബാലചന്ദ്രൻ തിരുവനന്തപുരം : എ.ഡി.ജി.പിയുടെ മകൾ ഗവാസ്‌കറെ മർദ്ദിക്കുന്നത് കണ്ട ഏകദൃക്സാക്ഷി ഓട്ടോ ഡ്രൈവറെ കാണാനില്ല! തിരുവനന്തപുരം സ്വദേശിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മുക്കിയതായാണ് നാട്ടുകാരുടെ ആരോപണം. ഡ്രൈവറെ മർദ്ദിച്ചതിനുശേഷം ഇയാളുടെ ഓട്ടോയിലാണു എ.ഡി.ജി.പിയുടെ മകൾ തലസ്ഥാനത്തെ എസ്.പി. ഫോർട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയത്. ഓട്ടോ ഇടിച്ച് പരുക്കേറ്റെന്നാണ് ഡോക്ടർ ആശുപത്രി രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ആശുപത്രിയിലെ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്ന ഈ വിവരം ഗവാസ്‌ക്കർക്ക് വലിയ പിടിവള്ളിയാവുകയായിരുന്നു. ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാലേ കേസിൽ തുമ്പുണ്ടാക്കാൻ കഴിയൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാൽ, […]