നഗരത്തിലെ പൊലീസ് സാന്നിധ്യത്തിനു തുരങ്കം വയ്ക്കുന്നതാര്: പഴയ പൊലീസ് സ്റ്റേഷൻ മൈതാനം വെറുതെ കിടക്കുമ്പോഴും പൊലീസ് ഇപ്പോഴും പരിധിയ്ക്ക് പുറത്ത്; പൊലീസിനെ പരിധിയ്ക്കു പുറത്തു നിർത്തി നഗരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർ
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയുടെ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനെ പരിധിയ്ക്കു പുറത്തേയ്ക്കു പറപ്പിച്ചിട്ട് ഇരുപത് വർഷം. നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോടിമതയിലെ തകർന്നകെട്ടിടത്തിലേയ്ക്കു മാറ്റാൻ പിന്നണിയിൽ പ്രവർത്തിച്ചതും ചരട് വലിച്ചതും നഗരത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ. നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ, ഷോപ്പിംഗ് കോംപ്ലസ് നിർമ്മിക്കാനെന്ന പേരിൽ പൊളിച്ച് മാറ്റി ഇരുപത് വർഷം കഴിഞ്ഞിട്ടും ഒരു കല്ല് പോലും ഇട്ടിട്ടില്ല. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജ്വല്ലറിയ്ക്ക് പാർക്കിംഗിനായി പഴയ പൊലീസ് സ്റ്റേഷൻ മൈതാനം മതിൽകെട്ടി തിരിച്ചു നൽകിയതൊഴിച്ചാൽ […]