ആചാര അനുഷ്ടാന കാര്യങ്ങളിൽ സർക്കാർ അഭിപ്രായം പറയുന്നത് ജനാധിപത്യ വിരുദ്ധം: യൂത്ത്ഫ്രണ്ട് (എം)

ആചാര അനുഷ്ടാന കാര്യങ്ങളിൽ സർക്കാർ അഭിപ്രായം പറയുന്നത് ജനാധിപത്യ വിരുദ്ധം: യൂത്ത്ഫ്രണ്ട് (എം)

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നൂറ്റാണ്ടുകളായി ഹൈന്ദവ സമുദായത്തിൽ നിലനിന്ന് പോന്ന ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണവും, കത്തോലിക്ക സമുദായത്തിന്റെ കുമ്പസാരവും നിർത്തണം എന്ന് പറയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കൊ ,വനിതാ കമ്മിഷനൊ അധികാരമോ അവകാശമോ ഇല്ല എന്നും, ഏതെങ്കിലും മതാനുഷ്ടനങ്ങളിൽ ഭേദഗതി വേണം എന്ന അഭിപ്രായം ഉയർന്നാൽ അതാത് മതനേതാക്കളും സമുദായ സംഘടനകളും ആയി ചർച്ച നടത്തുകയാണ് വേണ്ടത് എന്നും, അതിന് പകരം പബ്ലിസിറ്റിക്ക് വേണ്ടി ശബരിമലയിൽ സ്ത്രികളെ പ്രവേശിപ്പിക്കണം എന്നും, കത്തോലിക്ക വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം നിരോധിക്കണം എന്നും പ്രസ്താവന നടത്തുന്ന ആളുകൾ രാജ്യത്ത് കലാപം ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത് എന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. നഗ്നത പ്രദർശിപ്പിക്കുന്ന ദിഗംബരസ്വമിമാരുടെ അടുത്ത് സ്ത്രീകൾ അടക്കം വിശ്വസികൾ അനുഗ്രഹം തേടാൻ പോകുന്നതിനെതിരെ പ്രതികരിക്കാൻ വനിത കമ്മീഷൻ തയ്യാറാകാത്തത് വിചിത്രമാണെന്നും സജി കുറ്റപ്പെടുത്തി.