ഇടുക്കി അണക്കെട്ട് വരും ദിവസത്തിനുള്ളിൽ തന്നെ തുറക്കേണ്ടിവരും; സുരക്ഷാ ക്രമീകരണങ്ങളായെന്ന് മന്ത്രി എം.എം. മണി

ഇടുക്കി അണക്കെട്ട് വരും ദിവസത്തിനുള്ളിൽ തന്നെ തുറക്കേണ്ടിവരും; സുരക്ഷാ ക്രമീകരണങ്ങളായെന്ന് മന്ത്രി എം.എം. മണി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് വരും ദിവസത്തിനുള്ളിൽ തന്നെ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി. ഷട്ടറുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായി മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. നീരൊഴുക്ക് കുറഞ്ഞാൽ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുൻപ് തുറക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2403-ലെത്താൻ ഇനി 12.82 അടിവെള്ളംകൂടി മതിയാകും. ഈ സാഹചര്യത്തിൽ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ 2403 അടിയിലെത്തുന്നതിനുമുമ്പേ അണക്കെട്ടു തുറക്കേണ്ടിവരും.

ഇതു കണക്കിലെടുത്താണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 2400 അടിയിലെത്തിയാൽ അധികമായെത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടർവഴി പുറത്തേക്കൊഴുക്കാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group