തിങ്കളാഴ്ചത്തെ ഹർത്താലിൽ വാഹനങ്ങൾ തടയരുത്; ഹൈക്കോടതി

തിങ്കളാഴ്ചത്തെ ഹർത്താലിൽ വാഹനങ്ങൾ തടയരുത്; ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സർക്കാർ പോലീസിന് കർശന നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയിലെ സേ നോ ടു ഹർത്താൽ എന്ന സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ അവരെ തടയുമെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.