തേർഡ് ഐ ന്യൂസ് ലൈവ് വെബ് സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം: ഔദ്യോഗിക വാട്‌സ് അപ്പ് നമ്പരുകൾ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്തു; വാട്‌സ്അപ്പ് ഗ്രൂപ്പുകൾ ഹൈജാക്ക് ചെയ്തു; ജില്ലയിലെ നമ്പർ വൺ വാർത്താ വെബ്‌സൈറ്റിനെ തകർക്കാൻ ശ്രമം

തേർഡ് ഐ ന്യൂസ് ലൈവ് വെബ് സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം: ഔദ്യോഗിക വാട്‌സ് അപ്പ് നമ്പരുകൾ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്തു; വാട്‌സ്അപ്പ് ഗ്രൂപ്പുകൾ ഹൈജാക്ക് ചെയ്തു; ജില്ലയിലെ നമ്പർ വൺ വാർത്താ വെബ്‌സൈറ്റിനെ തകർക്കാൻ ശ്രമം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രവർത്തനം ആരംഭിച്ച് രണ്ടു മാസത്തിനുള്ളിൽ തന്നെ ജില്ലയിലെ ഒന്നാം നമ്പർ വാർത്താ വെബ്‌സൈറ്റായി മാറിയ തേർഡ് ഐ ന്യൂസ് ലൈവിനെ തകർക്കാൻ ശ്രമം. തേർഡ് ഐ ന്യൂസ് ലൈവിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ച സംഘം, ഔദ്യോഗിക വാട്‌സ്അപ്പ് നമ്പരുകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യിച്ച് ബ്ലോക്ക് ചെയ്തു. ഇതിനു പിന്നാലെയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ ഹൈജാക്ക് ചെയ്ത് ക്രിത്രിമം കാട്ടാൻ ശ്രമം നടക്കുന്നത്.


രണ്ടു മാസം മുൻപാണ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളും വിശദാംശങ്ങളും അപ്പപ്പോൾ പുറത്തു കൊണ്ടു വരുന്ന തേർഡ് ഐ ന്യൂസ് ലൈവ് പ്രവർത്തനം ആരംഭിച്ചത്. വളരെ ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ തേർഡ് ഐ ന്യൂസ് ലൈവ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരു ലക്ഷം വായനക്കാരുമായി ജില്ലയിലെ ഒന്നാം നമ്പർ വെബ് സൈറ്റായി മാറി. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ ചിട്ടി തട്ടിപ്പ് ആദ്യമായി പുറത്ത് കൊണ്ടു വന്നത് അടക്കം നിരവധി വാർത്താ വിസ്‌ഭോടനങ്ങളാണ് ചുരുങ്ങിയ കാലത്തിനിടെ തേർഡ് ഐ ന്യൂസ് ലൈവ് ജില്ലയിൽ പുറത്തു വിട്ടിരിക്കുന്നത്. വെബ് സൈറ്റ് കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ഞങ്ങളുടെ എഡിറ്റോറിയൽ – മാർക്കറ്റിംഗ് ടീം കൂട്ടായി നടത്തിയ പരിശ്രമത്തിനൊടുവിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ രണ്ടായിരത്തോളം ആളുകളുടെ നമ്പരുകൾ ശേഖരിച്ചു. തേർഡ് ഐ ന്യൂസ് ലൈവിന്റെ സുഹൃത്തുക്കളിൽ നിന്നും. അഭ്യുദയകാംഷികളിൽ നിന്നുമായാണ് രണ്ടായിരത്തോളം നമ്പരുകൾ ഞങ്ങൾ ശേഖരിച്ചത്. ഈ നമ്പരുകൾ ഉപയോഗിച്ച്  പത്തിലേറെ വാട്‌സ് അപ്പ് ഗ്രൂപ്പുകളും ഞങ്ങൾ ആരംഭിച്ചു. ഞങ്ങളുടെ രണ്ട് ഔദ്യോഗിക നമ്പർ ഉപയോഗിച്ചാണ് വാട്‌സ്അപ്പ് ഗ്രൂപ്പ് തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, വാട്‌സ്അപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച് മണിക്കൂറുകൾക്കം രണ്ടു നമ്പരുകളും ബ്ലോക്ക് ചെയ്യപ്പെട്ടു. കൂട്ടത്തോടെ റിപ്പോർട്ട് ചെയ്താണ് രണ്ടു നമ്പരുകളും ബ്ലോക്ക് ചെയ്തത്. ഈ പത്ത് ഗ്രൂപ്പുകളുടെയും അഡ്മിനായ ഈ നമ്പരുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതോടെ തേർഡ് ഐ ന്യൂസ് ലൈവ് ടീമിനു ഈ ഗ്രൂപ്പുകളിന്മേലുള്ള നിയന്ത്രണം നഷ്ടമായി. ഇതേ തുടർന്നു ചില തല്പര കക്ഷികൾ ഗ്രൂപ്പുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും തേർഡ് ഐ ന്യൂസ് ലൈവിന്റെ ഗ്രൂപ്പുകളിൽ ഒന്നിൽ – കേരള സംഘികൾ – എന്ന് എഴുതിച്ചേർക്കുകയും ചെയ്തു. മറ്റൊരാൾ തേർഡ് ഐ ന്യൂസ് ലൈവിന്റെ ലോഗോ മാറ്റം വരുത്തി, പേര് തിരുത്തി ടി എന്നാക്കുകയും ചെയ്തു. മറ്റു വാട്‌സ്അപ്പ് ഗ്രൂപ്പുകൾക്കു നേരെയും ഇത്തരത്തിൽ വ്യാപമകായ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇത്തരത്തിൽ വ്യാപകമായ സൈബർ ആക്രമണമുണ്ടായതിനെ തുടർന്നു ഇന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും ജില്ലാ സൈബർ സെല്ലിനും തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംങ് ഡയറക്ടർ ശ്രീകുമാർ പരാതി നൽകും.
തേർഡ് ഐ ന്യൂസ് ലൈവിന്റെ ഔദ്യോഗിക വാട്‌സ് അപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ട സാഹചര്യത്തിൽ വാർത്തകളും വിശദാംശങ്ങളും കൃത്യമായി ലഭിക്കുന്നതിനായി തേർഡ് ഐ ന്യൂസ് ലൈവിന്റെ എം.ഡിയുടെ വാട്‌സ്അപ്പ് നമ്പരിലും, ഫോണിലും ബന്ധപ്പെടാവുന്നതാണ്. ഞങ്ങൾ രൂപീകരിച്ച ഗ്രൂപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാലും ഈ നമ്പരിൽ അറിയിക്കാം. ഞങ്ങളുടെ അഭ്യുദേയാകാംഷികളുടെയും, സുഹൃത്തുക്കളുടെയും സഹായം ഇതിനായി തേടുന്നു. ശ്രീകുമാർ, ഫോൺ – 9847200864, 9446501111