യുവതിയുടെ കയ്യിലെ വള ഊരിയെടുത്ത് രക്ഷപെടാൻ മോഷ്ടാക്കളുടെ ശ്രമം; ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടിട്ടും പിന്നാലെ എത്തി പൊലീസ് പൊക്കി: തന്ത്രപരമായി കെണിയൊരുക്കിയത് ഈസ്റ്റ് സിഐ
സ്വന്തം ലേഖകൻ കോട്ടയം: സന്ധ്യ നേരത്ത് ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി മാല ഊരിയെടുക്കാൻ മോഷണ സംഘത്തിന്റെ ശ്രമം. യുവതി ബഹളം വച്ചതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടെങ്കിലും, പൊലീസിന്റെ തന്ത്രപരമായ സമീപനത്തിൽ പ്രതികൾ വലയിലായി. കേസിൽ ഉൾപ്പെട്ട ചിങ്ങവനം സ്വദേശികളായ രണ്ടു പേർ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാത്രി ഏഴയരയോടെ പൂവൻതുരുത്ത് പ്ലാമൂട്ടിലായിരുന്നു സംഭവം. ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു യുവതി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവർ. ഇടവഴിയിലേയ്ക്ക് ഇവർ കടക്കാൻ തുടങ്ങിയതും, ഈ സമയം […]