video
play-sharp-fill

പ്രളയം കൊണ്ടുപോയ കൂര കണ്ട് കണ്ണുനിറഞ്ഞ് ലോഹിതാക്ഷൻ

പ്രളയം കൊണ്ടുപോയ കൂര കണ്ട് കണ്ണുനിറഞ്ഞ് ലോഹിതാക്ഷൻ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ദിവസങ്ങൾ നീണ്ട ദുരിതാശ്വാസ ക്യാമ്പിലെ ജീവിതത്തിനു ശേഷം കല്ലുത്താൻ കടവ് കോളനിയിലെ സ്വന്തം കൂരയിലേക്ക് എത്തിയതായിരുന്നു ഓട്ടോ ഡ്രൈവറായ ലോഹിതാക്ഷൻ. പക്ഷേ കണ്ടത് കരളലിയിക്കും കാഴ്ചകൾ. മൂന്നു മക്കൾക്കൊപ്പം കഴിഞ്ഞിരുന്ന വീട് തകർന്നടിഞ്ഞിരിക്കുന്നു. ഇത് തന്നെയാണ് 89 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലെ മിക്കവരുടേയും അവസ്ഥ. വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങാനാവാത്ത അവസ്ഥയിലാണ് കോഴിക്കോട് കല്ലുത്താൻ കടവ് കോളനിക്കാർ.ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തകർന്ന കൂരകളിലേക്ക് എങ്ങനെ മടങ്ങുമെന്നതാണ് കോളനിക്കാർ നേരിടുന്ന പ്രശ്‌നം. സെപ്റ്റിക് ടാങ്ക് മാലിന്യമടക്കം പരന്നൊഴുകി വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ് കോളനി. ആകെയുള്ള ശുചിമുറികളിൽ രണ്ടെണ്ണമാണ് ഉപയോഗിക്കാനാവുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം നിറഞ്ഞൊഴുകുന്നു. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ മാലിന്യം നീക്കാനായി പാടുപെടുന്നുണ്ട്. പക്ഷേ ചെറിയ ഒരു കാറ്റടിച്ചാൽ പോലും തകർന്നു പോകുന്ന ഈ കൂരകളിൽ കുട്ടികളടക്കമുള്ളവർ എങ്ങനെ അന്തിയുറങ്ങുമെന്നാണ് ഇവരുടെ ചോദ്യം.