play-sharp-fill
ഉരുൾപൊട്ടലിൽ മരിച്ച യജമാനനേയും കുടുംബത്തേയും കാത്ത് ഒരു വളർത്തുനായ; കരളലയിപ്പിക്കുന്ന കാഴ്ച

ഉരുൾപൊട്ടലിൽ മരിച്ച യജമാനനേയും കുടുംബത്തേയും കാത്ത് ഒരു വളർത്തുനായ; കരളലയിപ്പിക്കുന്ന കാഴ്ച

സ്വന്തം ലേഖകൻ

കോഴിക്കോട്: ഉരുൾപൊട്ടലിൽ മരിച്ച യജമാനനേയും കുടുംബത്തേയും കാത്ത് പൊട്ടിവീഴാറായ കൂട്ടിൽ തനിച്ചിരിക്കുന്ന വളർത്തുനായ കാണുന്നവരുടെ കരളലിയിപ്പിക്കുന്നു. കൂടരഞ്ഞി കൂമ്പാറയിലെ മ്ലാവുകണ്ടംമലയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്ന് മരിച്ച തയ്യിൽതൊടി പ്രകാശന്റെ വീട്ടിലെ വളർത്തുനായയാണ് ദുരന്തത്തിനൊടുവിൽ ആകെ അവശേഷിച്ച തന്റെ പൊട്ടിവീഴാറായ കൂട്ടിൽ യജമാനനെ കാത്തിരിക്കുന്നത്.


ഉരുൾപൊട്ടലിൽ വീട് തകർന്ന് പ്രകാശനും മകൻ പ്രബിൻ പ്രകാശനും മരിച്ചിരുന്നു. മരണമെടുത്ത ‘കളിക്കൂട്ടുകാരൻ’ പ്രബിൻ പ്രകാശിന്റെ പുസ്തകങ്ങളും ബാഗും ചോറ്റുപാത്രവും ചെളിപുരണ്ട് തന്റെ കൂട്ടിനടുത്ത് ചിതറിക്കിടക്കുന്നുണ്ട്. കൂടിന്റെ വാതിൽ തുറന്നിട്ടിട്ടും പുറത്തുപോവാതെ അതിന് കാവലിരിക്കുകയാണ് ഈ പാവം മിണ്ടാപ്രാണി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group