അടുത്ത ജന്മത്തിലും ഒരു സമരനായകനായി ജീവിക്കണം : വൈക്കംഗോപകുമാർ
സ്വന്തം ലേഖകൻ കോട്ടയം: അടിയന്തരാവസ്ഥ കാലത്ത് മിസ്സാ തടവ് അനുഭവിച്ച് പോലിസിന്റെ ക്രൂരമർദ്ധനത്തിനു ഇരയാകേണ്ടി വന്ന സമരനായകൻ വൈക്കം ഗോപകുമാറിനെ യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ പൊന്നാട അണിയിച്ച് ആദരിച്ചു. യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റ് വി പി മുകേഷ്, ജില്ലാ സെക്രട്ടറി ശ്യാംകുമാർ, വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പത്മകുമാർ, നിയോജക മണ്ഡലം സെക്രട്ടറി പ്രശാന്ത്, കമ്മറ്റി അംഗം അതുൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. വൈക്കം ഗോപകുമാർ ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ്.