video
play-sharp-fill

യതീഷ് ചന്ദ്രയെ തൃശ്ശൂരിൽ കാലുകുത്താൻ സമ്മതിക്കില്ല; എം.ടി രമേശ്

സ്വന്തം ലേഖകൻ പത്തനംതിട്ട: സന്നിധാനത്ത് 52 കാരിയ്ക്കു നേരെയുണ്ടായ ആക്രമ കേസിൽ ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെ ബിജെപി നേതാവ് എംടി രമേശിന്റെ വെല്ലുവിളി. കെ. സുരേന്ദ്രന് പുറത്തുനടക്കാൻ അവകാശമില്ലെങ്കിൽ പോലീസിനേയും പുറത്തിറക്കാതിരിക്കാൻ ബിജെപിക്ക് അറിയാമെന്ന് എംടി രമേശ് വെല്ലുവിളിച്ചു. നാളെ നിലയ്ക്കലിൽ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും യതീഷ് ചന്ദ്രയെ തൃശ്ശൂരിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നും രമേശ് തുറന്നടിച്ചു. നേരത്തെ ബിജെപി അധ്യക്ഷനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിനും എംടി രമേശ് പോലീസിനെ വെല്ലുവിളിച്ചിരുന്നു.അതേസമയം നിലയ്ക്കലിൽ സുരക്ഷാ ചുമതലയുള്ള ഐപിഎസ് ഓഫീസർ യതീഷ് […]

രാഹുൽ ഈശ്വറിന്റെ മലകയറ്റം തടഞ്ഞു; കോടി ഉത്തരവുമായി വരാൻ പോലീസ് നിർദ്ദേശം

സ്വന്തം ലേഖകൻ നിലയ്ക്കൽ: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ പോലീസ് നിലയ്ക്കലിൽ തടഞ്ഞു. കരുതൽ തടങ്കലിലെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സന്നിധാനത്തേക്ക് പോകാൻ നിലയ്ക്കലിൽ എത്തിയ രാഹുലുമായി പൊലീസ് ചർച്ച നടത്തുകയാണ്. അനുമതി ലംഘിച്ച് സന്നിധാനത്ത് പോയാൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ‘ഞങ്ങളാരും പ്രക്ഷോഭകാരികളോ പ്രതിഷേധകാരികളോ അല്ല,. ഞങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്.’ എന്നും രാഹുൽ പറഞ്ഞു. തന്നെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് റാന്നി കോടതി ഉത്തരവിട്ടെന്നാണ് പറയുന്നത്. കോടതി അങ്ങനെയൊരു ഉത്തരവിട്ടിട്ടില്ല. ജാമ്യമായി 25000 രൂപ കെട്ടിവെക്കണമെന്നാണ് കോടതി പറഞ്ഞത്. […]

ഞെട്ടിച്ചുകളഞ്ഞു ഒറ്റക്കൊരു കാമുകൻ; ജോജുവിന്റേത് തകർപ്പൻ അഭിനയം

  മാളവിക നായർ വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ഞാൻ ഒറ്റക്കൊരു കാമുകൻ എന്ന സിനിമ കണ്ടത്. അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചുകളഞ്ഞു. പ്രണയവും പ്രതികാരവും നർമ്മവും സെന്റിമെന്റ്സും ട്വിസ്റ്റും ത്രില്ലറുമൊക്കെ ചേർന്ന് അത്യുഗ്രൻ സൃഷ്ടി. ഈ സിനിമയ്ക്ക് കൃത്യമായി ഒരു ജോണർ പറയാൻ സാധിക്കില്ല….കാരണം എല്ലാത്തരം ജോണറും ഉൾക്കൊള്ളുന്നതാണ് ഒറ്റക്കൊരു കാമുകൻ എന്ന സിനിമ. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത് പ്രേക്ഷകർക്ക് മുൻകൂട്ടിക്കാണാൻ സാധിക്കാത്ത കഥയുടെ സുഗമമായ ഒരു ഒഴുക്കാണ്. അതിൽ ലയിച്ചുചേർന്നാൽ നമ്മൾ പ്രേക്ഷകരും ആ ഒഴുക്കിനൊത്ത് പൊയ്‌ക്കൊള്ളും. തമിഴിലെ വിജയ്സേതുപതിയുടെ 96 എന്ന […]

ക്ലാസിൽ നിന്ന് മൂത്രമൊഴിക്കുന്ന കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് പൊൻ രാധാകൃഷ്ണന്റേത്: ഇ.പി ജയരാജൻ

സ്വന്തം ലേഖകൻ കണ്ണൂർ: ക്ലാസിൽ നിന്ന് മൂത്രമൊഴിക്കുന്ന കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റേതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയിൽ വരാം. പക്ഷേ അതു വർഗീയതയോ കലാപമോ സൃഷ്ടിക്കാൻ ആകരുത്. ഒരു കേന്ദ്രമന്ത്രി ഇത്രയ്ക്ക് തരംതാഴാൻ പാടില്ലെന്നും ജയരാജൻ പറഞ്ഞു. ശബരിമല സന്നിധാനം സന്ദർശിച്ച കേന്ദ്ര സഹമന്ത്രിയുടെ ഇടപെടൽ ഒരു പൊളിറ്റിഷ്യന്റെ നിലവാരം പുലർത്തിയില്ല. അദ്ദേഹം വളരെ ചീപ്പായി പോയി, നിന്ന് മൂത്രം ഒഴിക്കുന്ന ഒരു കുട്ടിയെ കുറിച്ചുള്ള പരാതി പറയാൻ അധ്യാപകൻ കുട്ടിയേയും കൊണ്ട് […]

കെ. സുരേന്ദ്രന് ജാമ്യമില്ല; ഹർജി തള്ളി

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ 52കാരിയെ ആക്രമിച്ച കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദങ്ങൾ നിരത്തി. കെ.സുരേന്ദ്രൻ നിരവധി കേസുകളിൽ പ്രതിയാണ്. സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എം.സി റോഡിൽ കോടിമത നാലുവരി പാതയിൽ കാറുകൾ കൂട്ടിയിച്ചു; അപകടത്തിൽപെട്ട കാറിന്റെ പിൻചക്രം ഒടിഞ്ഞു തെറിച്ചു; മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപാതയിൽ നിയന്ത്രണം വിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 3.15ഓടെ നാലുവരിപാതയിൽ ഹോട്ടൽ വിൻസർ കാസിലിന്റെ മുന്നിലായിരുന്നു അപകടം. വിൻസർ കാസിൽ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങിവന്ന കാറിന്റെ വലതുഭാഗത്താണ് മറ്റൊരു കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇടിയേറ്റ കാറിന്റെ പിൻചക്രങ്ങൾ ഒടിഞ്ഞുതെറിച്ചു. ഹോട്ടലിൽനിന്ന് ഇറങ്ങിവന്ന കാർ ഓടിച്ചിരുന്നത് രണ്ട് യുവതികളായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വട്ടം കറങ്ങിയ കാറിനുള്ളിൽ ഉണ്ടായിരുന്ന ഇവർക്ക് നിസ്സാര പരിക്കേറ്റു. […]

ലക്ഷങ്ങൾ മുടക്കി ലേലത്തിലെടുത്ത കടകളിൽ വ്യാപാരം കുത്തനെ ഇടിഞ്ഞു: തകർന്ന് തരിപ്പണമായി എരുമേലിയിലെ വ്യാപാരികൾ; ദേവസ്വം ബോർഡിനെതിരേ നിയമനടപടിക്ക് ഒരുങ്ങുന്നു

സ്വന്തം ലേഖകൻ എരുമേലി: മണ്ഡലക്കാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും ആശ്വസിക്കാൻ വകയില്ലാതെ എരുമേലിയിലെ വ്യാപാരികൾ. ലക്ഷങ്ങൾ മുടക്കി ദേവസ്വം ബോർഡിൽ നിന്ന് ലേലത്തിലെടുത്ത കടകളിൽ വരുമാനം നാമമാത്രമായിരിക്കുന്നു. കച്ചവടം വൻനഷ്ടത്തിലായതോടെ ദേവസ്വം ബോർഡിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് വ്യാപാരികൾ. സന്നിധാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വ്യാപാര സ്ഥാപനങ്ങളുള്ളത് എരുമേലിയിലാണ്. സ്റ്റുഡിയോയും ഹോട്ടലും സീസൺ കടകളും അടക്കം 57 സ്റ്റാളുകൾ ദേവസ്വം ബോർഡിന്റേതാണ്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് വ്യാപാരികളിൽ നിന്ന് ദേവസ്വംബോർഡ് ഈടാക്കുന്നത്. ഇടതടവില്ലാതെ തീർഥാടകർ വന്നു നിറഞ്ഞിരുന്ന എരുമേലിയിലെ നിരത്തുകൾ […]

ബഹുരാഷ്ട്ര കമ്പനികളെപോലും പിൻതള്ളി ബിജെപിയുടെ പരസ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി : ടെലിവിഷൻ ചാനലുകളിൽ കോർപറേറ്റ് കമ്പനികളെക്കാൾ കൂടുതൽ പരസ്യം നൽകി മുന്നിൽ നില്കുന്നത് ബിജെപിയുടെ പരസ്യം. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യത്തിലാണ് ഏക ബ്രാൻഡ് പരസ്യത്തിൽ ബഹുരാഷ്ട്രകമ്പനികളെ അടക്കം കേന്ദ്രഭരണകക്ഷി പിന്തള്ളിയത്. നവംബർ 10 മുതൽ 16 വരെ ഒരാഴ്ച ബിജെപി ടെലിവിഷനുകളിൽ നൽകിയത് 22,099 പരസ്യങ്ങളാണ്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ കമ്പനി നെറ്റ്ഫ്‌ളിക്‌സ് നൽകിയത് 12,951 പരസ്യങ്ങൾ മാത്രം. ട്രിവാഗോ-12,975, സന്തൂർ സാൻഡൽ-11,222, ഡെറ്റോൾ സോപ്പ്-9,487 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളവർ നൽകിയ പരസ്യങ്ങളുടെ എണ്ണം. ആദ്യത്തെ […]

പീഢനക്കേസിൽ കുരുക്കി മന്ത്രി സ്ഥാനത്തുനിന്നും മാറ്റാൻ തീരുമാനിച്ചത് വേദനയുണ്ടാക്കി: മാത്യു ടി തോമസ്: മന്ത്രിയെ മാറ്റണമന്ന് ആവശ്യപ്പെട്ട് ജനതാദള്ളിന്റെ കത്ത് കിട്ടി; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് മന്ത്രി മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് ജെ.ഡി.എസ് മാറ്റി പകരം ചിറ്റൂർ എം.എൽ.എ കെ.കൃഷ്ണൻകുട്ടിയാണ് പുതിയമന്ത്രി. രണ്ടരവർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം മാറിക്കൊടുക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എം.എൽ.എമാരുമായുള്ള ചർച്ചയ്ക്ക് ശേഷം ദേശീയ നേതൃത്വം വ്യക്തമാക്കി. എം എൽ എ കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചു കൊണ്ടുള്ള ജനതാദൾ എസിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്രം തീരുമാനം നേരിട്ട് അറിയിച്ചിട്ടില്ലെന്ന് മാത്യു ടി.തോമസ് പറഞ്ഞു. എസ്എംഎസ് മുഖേനയെങ്കിലും അറിയിക്കണമെന്ന് നേതൃത്വത്തോട് പറഞ്ഞിരുന്നു. രണ്ടുതവണയും കാലാവധി […]

ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാൻ പോയതിന് അദ്ധ്യാപകർ പൊക്കി: തിരികെ ക്ലാസ്സിൽ കയറാൻ അച്ഛനേയുമായെത്താൻ സ്‌കൂൾ അധികൃതരുടെ നിർദ്ദേശം: കുട്ടികൾ മുംബൈയിലേയ്ക്ക് മുങ്ങി; മുങ്ങിയത് കറുകച്ചാലിലെ കുട്ടികൾ

  സ്വന്തം ലേഖകൻ കോട്ടയം: ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോയതിനെ തുടർന്ന് അദ്ധ്യാപകർ പിടികൂടിയ പ്ലസ് വൺ വിദ്യാർത്ഥികളോട് അച്ഛനെ വിളിച്ചു കൊണ്ടു വരാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടു പേർ മുംബൈയ്ക്ക് നാടു വിട്ടു. രണ്ടാഴ്ചയിലേറെയായി ക്ലാസിലെത്താതിരുന്ന ഇവരെ തിരക്കിയെത്തിയ അധ്യാപകരാണ് കുട്ടികളോട് മാതാപിതാക്കളെയും കൂട്ടി സ്‌കൂളിലെത്താൻ നിർദേശിച്ചത്. അധ്യാപകർ പിടികൂടിയ അന്നു വൈകിട്ട് തന്നെ കുട്ടിസംഘം നാട് വിടുകയായിരുന്നു. കറുകച്ചാൽ ശാന്തിപുരം, മല്ലപ്പള്ളി സ്വദേശികളായ പതിനാറുകാരാണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച് പൊലീസിന്റൈ കണ്ണുവെട്ടിച്ച് സ്ഥലം വിട്ടിരിക്കുന്നത്. […]