video
play-sharp-fill

വോട്ടിങ് യന്ത്രങ്ങൾക്കു പകരം ബാലറ്റ് പേപ്പർ; ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങൾക്കു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളിക്കളഞ്ഞു . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ‘ന്യായ് ഭൂമി’ എന്ന സന്നദ്ധ സംഘടനയുടെ ഹർജി തള്ളിയത്. വോട്ടിങ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സുതാര്യമായ തിരഞ്ഞെടുപ്പു നടക്കാൻ അവ ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ‘എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും മികച്ച രീതിയിലും അല്ലാതെയും ഉപയോഗിക്കാൻ കഴിയും. സംശയങ്ങൾ എല്ലായിടത്തുമുണ്ടാകും’ – ഹർജി തള്ളി കോടതി […]

വൈക്കത്ത് വീണ്ടും ക്ഷേത്ര പ്രവേശനം: വൈക്കത്തഷ്ടമി ഡ്യൂട്ടിയിൽ നിന്നും ദളിതനായ ശാന്തിയ്ക്ക് വിലക്ക്: മന്ത്രിയുടെ ഓഫിസ് ഇടപെട്ട് വിലക്ക് നീക്കി

സ്വന്തം ലേഖകൻ കോട്ടയം: ക്ഷേത്രപ്രവേശനത്തിനായി സത്യാഗ്രഹം നടന്ന വൈക്കത്തിന്റെ മണ്ണിൽ വീണ്ടും ദളിതന് അയിത്തം. ക്ഷേത്ര പ്രവേശന സത്യാഗ്ര വേദിയായ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനായി എത്തിയ ദളിത് ശാന്തിയെയാണ് ക്ഷേത്രം അധികൃതർ വിലക്കിയത്. ശാന്തിക്കാരുടെയും മറ്റ് ഉന്നതരുടെയും അനുമതിയോടെയാണ് വിലക്ക് കൊണ്ടു വന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ, ദേവസ്വം മന്ത്രി കടകംപള്ളിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് ശാന്തിക്കാരന് വിലക്ക് നീങ്ങിയത്. തേവർധാനം ക്ഷേത്രത്തിലെ മേൽശാന്തിയായ ജീവനെയാണ് വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ നിന്നും മേൽശാന്തിയും ക്ഷേത്രം ശാന്തിമാരും ചേർന്ന് ഒഴിവാക്കിയത്. […]

എസ്.പി. ഹരിശങ്കറിന്റെ ഫ്‌ളാറ്റിനു മുന്നിൽ യുവമോർച്ചയുടെ പ്രതിഷേധം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പമ്പയിൽ തടഞ്ഞതിൽ വിശദീകരണവുമായി എത്തിയ എസ്പി ഹരിശങ്കറിന്റെ വസതിക്ക് മുന്നിൽ യുവമോർച്ചയുടെ പ്രതിഷേധം. സ്ത്രീകളടക്കം അനേകം പേരാണ് അൽപ്പം മുമ്പ് വെള്ളയമ്പലത്തുള്ള ഹരിശങ്കറിന്റെ ഫ്ളാറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.

സുരേന്ദ്രനെ സർക്കാരിന് ഭയമോ? ജയിൽവാസം നീട്ടാൻ കൂടുതൽ കേസുകൾ പൊടി തട്ടിയെടുക്കുന്നു

സ്വന്തം ലേഖകൻ കൊല്ലം: കെ.സുരേന്ദ്രന്റെ ജയിൽ വാസം നീളാൻ സാദ്ധ്യത. ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന സുരേന്ദ്രന് ഈ കേസിൽ ജാമ്യം ലഭിച്ചാലേ കൊട്ടാരക്കര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ. കൂടാതെ സമാനമായ മറ്റ് കേസുകളിൽ വാറണ്ട് നിലനിൽക്കുന്നുണ്ടോയെന്ന പരിശോധനയും ആഭ്യന്തര വകുപ്പ് ആരംഭിച്ചു. ജയിലിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഈ വാറണ്ടുകൾ കൂടി നടപ്പിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.ഐയുടെ പരാതി ചീഫ് ജസ്റ്റീസിന്

സ്വന്തം ലേഖകൻ കൊച്ചി: ബന്ധുവിനെതിരായ കേസ് പിൻവലിക്കാത്തതിന് കേരള ഹൈക്കോടതി ജഡ്ജിയായ പി.ഡി രാജൻ ചേമ്പറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി എന്നാരോപിച്ച് മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാറാണ് രംഗത്തെത്തിയത്. പരാതി കിട്ടിയതായി ഹൈക്കോടതി രജിസ്ട്രാറും സ്ഥിരീകരിച്ചു. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ചീഫ് ജസ്റ്റീസുമാർക്കാണ് സി.ഐ. പി. ശ്രീകുമാറിന്റെ പരാതി നൽകിയത്. മാവേലിക്കര ജില്ലാ ആശുപ്രതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു കേസെടുത്തു. ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനായ സുമൻ ചക്രവർത്തി വിളിച്ചു. കേസ് രേഖകളുമായി ജസ്റ്റീസ് പിഡി രാജന്റെ ചേമ്പറിൽ നേരിട്ട് എത്തണമെന്നായിരുന്നു നിർദേശം. […]

ഭക്തരെ വഞ്ചിച്ച് റെയിൽവേയും; ശബരിമല സീസണിലും പ്രത്യേക ട്രെയിനുകൾക്ക് സ്റ്റോപ്പില്ല

സ്വന്തം ലേഖകൻ തിരുവല്ല: ശബരിമല സീസണോടനുബന്ധിച്ച് ജില്ലയിലെ ഏക റെയിൽവേസ്റ്റേഷനായ തിരുവല്ലയോട് റെയിൽവേ മന്ത്രാലയത്തിന്റെ അവഗണന. മുൻ സർക്കാരിന്റെ കാലത്ത് ഏറെക്കുറെ എല്ലാ ട്രെയിനുകൾക്കും സീസണിൽ ഇവിടെ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ, ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്ന നാല് ട്രെയിനുകൾക്ക് ശബരിമല സീസണുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഈമാസം 24 മുതൽ ജനുവരി 19 വരെയാണ് തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം -നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾക്കും 25 മുതൽ ജനുവരി 20 വരെ ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, 26 മുതൽ ജനുവരി […]

കുമാരനല്ലൂർ തൃക്കാർത്തിക നാളെ

സ്വന്തം ലേഖകൻ കുമാരനല്ലൂർ: കുമാരനല്ലൂർ തൃക്കാർത്തിക നാളെ. നാളെ പുലർച്ചെ മൂന്നിനാണു പ്രസിദ്ധമായ തൃക്കാർത്തിക ദർശനം. തൃക്കാർത്തിക ദർശനത്തിനുള്ള ഒരുക്കങ്ങളെല്ലാം ക്ഷേത്രത്തിൽ പൂർത്തിയായി. പുലർച്ചെ മൂന്നു മുതൽ ആറു വരെയും ആറാട്ടു കടവിലേക്ക് എഴുന്നള്ളിച്ചശേഷം 6.45 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുമാണു തൃക്കാർത്തിക ദർശനത്തിനുള്ള സൗകര്യം. തൃക്കാർത്തിക ദർശനത്തിനായി നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി ഭക്തർ ഇന്നു രാത്രി മുതൽ ക്ഷേത്രത്തിലെത്തും. ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം ഏറെ പുണ്യമായാണു വിശ്വാസികൾ കരുതുന്നത്. രാവിലെ 6. 30നു ആറാട്ടു കടവിലേക്ക് എഴുന്നള്ളിപ്പും 8.30നു തിരിച്ചെഴുന്നള്ളിപ്പും നടക്കും. […]

എം.ഐ ഷാനവാസ് ഇനി ഓർമ്മ, ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സംസ്‌കരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ഇന്നലെ പുലർച്ചെ നിര്യാതനായ വയനാട് എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ഐ. ഷാനവാസിന്റെ ഭൗതിക ശരീരം സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കലൂർ തോട്ടത്തുംപടി പള്ളിയിൽ രാവിലെ 10:45ഓടെയാണ് സംസ്‌കാരം നടന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എന്നീ പ്രമുഖരും നിരവധി പാർട്ടിപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ചെന്നൈ ഡോ. റെയ്‌ല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സെന്ററിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കരൾരോഗത്തിന് ദീർഘകാലമായി […]

ഇനി പ്ലാസ്റ്റിക് പേനകളില്ല, പേപ്പർ നിർമ്മിത പേനകളുമായി മണ്ണുത്തിയിലെ കുട്ടികൾ

സ്വന്തം ലേഖകൻ മണ്ണുത്തി: മണ്ണുത്തി ഡോൺ ബോസ്‌കോ ഹയർസെക്കൻഡറി സ്‌കൂളിലെ ആയിരത്തോളം വരുന്ന വിദ്യാർഥികൾ പേപ്പർ പേനകൾകൊണ്ട് എഴുതാൻ പോകുന്നു. സ്‌കൂളിലെ വി.കെ.സി.നന്മ ക്ലബ്ബിലെ അംഗങ്ങൾ പേപ്പർ പേനകൾ തയ്യാറാക്കി വിതരണം ചെയ്തു. പഴയ പ്ലാസ്റ്റിക്കുപേനകൾ മുഴുവൻ വിദ്യാർഥികളിൽനിന്നു ശേഖരിക്കുകയും ചെയ്തു. ഹരിതവിദ്യാലയമാക്കുന്നതിന്റെ ഭാഗമായാണ് പേപ്പർ പേനകൾ ഉപയോഗിക്കുന്നതിന് ആരംഭം കുറിച്ചിരിക്കുന്നത്. പേപ്പർ പേനകൾ ഉപയോഗിച്ചശേഷം മണ്ണിലിട്ടാൽ അതിനുള്ളിലെ ചെടികളുടെ വിത്തുകൾ മുളച്ചുയരുമെന്നതാണ് മറ്റൊരു സവിശേഷത. നന്മയിലെ പത്തുവിദ്യാർഥികളുടെ ഒരുമാസത്തെ പ്രയത്‌നംകൊണ്ടാണ് പേനകൾ തയ്യാറാക്കിയത്. വിതരണോദ്ഘാടനം ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജിയോ […]

ശബരിമല ദർശനത്തിന് തയാറായി എറണാകുളത്ത് പത്രസമ്മേളനം നടത്തിയ യുവതിയുടെ വീടിനുനേരേ ആക്രമണം

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികൾക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം. പുലർച്ചെ രണ്ടരയോടെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തിയ അപർണാ ശിവകാമിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവർ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ഫേസ്ബുക്കിൽ അപർണയിട്ട കുറിപ്പിലാണ് ആകമ്രണത്തെ കുറിച്ച് പറയുന്നത്. ‘മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസികളുടെ വണ്ടികളൊക്കെ സേഫ് ആണ്. 3 വലിയ കരിങ്കൽക്കഷ്ണങ്ങൾ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല. ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയിൽ നിന്ന് ബൈക്ക് സ്റ്റാർട്ട് ആക്കി പോകുന്ന ശബ്ദം […]