കെ. സുരേന്ദ്രന് ജാമ്യമില്ല; ഹർജി തള്ളി
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ 52കാരിയെ ആക്രമിച്ച കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദങ്ങൾ നിരത്തി. കെ.സുരേന്ദ്രൻ നിരവധി കേസുകളിൽ പ്രതിയാണ്. സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Third Eye News Live
0