ശബരിമല ദർശനത്തിന് പോയ യുവാവിന്റെ തിരോധാനം; പൊലീസ് അന്വേഷണം തൃപ്തികരമല്ല
സ്വന്തം ലേഖകൻ പൂച്ചാക്കൽ: ശബരിമല ദർശനത്തിന് പോയ ചേർത്തല അരൂക്കുറ്റി സ്വദേശി പ്രദീപിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. 48 കാരനായ പ്രദീപിനെ കാണാതായിട്ട് പതിനൊന്നു ദിവസം കഴിഞ്ഞു. എല്ലാ മാസവും ഒന്നാം തീയതി അടുത്ത സുഹൃത്തിനോടൊപ്പമാണ് ശബരിമലയിൽ പോകാറുള്ള പ്രദീപ് ഇത്തവണ ഒറ്റയ്ക്കാണ് പോയത്. ഓൺലൈനായി ടിക്കറ്റ് ബുക്കു ചെയ്താണ് കഴിഞ്ഞ 17ന് പുറപ്പെട്ടത്. പ്രദീപിന്റെ കാർ നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയിൽ കണ്ടെത്തി. എന്നാൽ ഓൺലൈൻ ടിക്കറ്റ് അവിടെ കാണിച്ചിട്ടില്ല. പ്രദീപ് നിലയ്ക്കലിൽ എത്തിയെന്ന് പറയുന്ന 17ന് അവിടുത്തെ സി.സി.ടി.വി പ്രവർത്തിച്ചിരുന്നില്ല. അതിനാൽ പ്രദീപ് […]