play-sharp-fill
യതീഷ് ചന്ദ്രയെ തൃശ്ശൂരിൽ കാലുകുത്താൻ സമ്മതിക്കില്ല; എം.ടി രമേശ്

യതീഷ് ചന്ദ്രയെ തൃശ്ശൂരിൽ കാലുകുത്താൻ സമ്മതിക്കില്ല; എം.ടി രമേശ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: സന്നിധാനത്ത് 52 കാരിയ്ക്കു നേരെയുണ്ടായ ആക്രമ കേസിൽ ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെ ബിജെപി നേതാവ് എംടി രമേശിന്റെ വെല്ലുവിളി. കെ. സുരേന്ദ്രന് പുറത്തുനടക്കാൻ അവകാശമില്ലെങ്കിൽ പോലീസിനേയും പുറത്തിറക്കാതിരിക്കാൻ ബിജെപിക്ക് അറിയാമെന്ന് എംടി രമേശ് വെല്ലുവിളിച്ചു. നാളെ നിലയ്ക്കലിൽ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും യതീഷ് ചന്ദ്രയെ തൃശ്ശൂരിൽ കാലുകുത്താൻ സമ്മതിക്കില്ലെന്നും രമേശ് തുറന്നടിച്ചു.

നേരത്തെ ബിജെപി അധ്യക്ഷനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിനും എംടി രമേശ് പോലീസിനെ വെല്ലുവിളിച്ചിരുന്നു.അതേസമയം നിലയ്ക്കലിൽ സുരക്ഷാ ചുമതലയുള്ള ഐപിഎസ് ഓഫീസർ യതീഷ് ചന്ദ്രയ്ക്കെതിരെ എഎൻ രാധാകൃഷ്ണനും രംഗത്തെത്തി. യതീഷ് മൂന്നാം കിട ക്രിമിനലാണെന്നും, ഇത്ര ക്രിമിനലായ പോലീസുദ്യോഗസ്ഥൻ വേറെയില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. യതീഷിനെ തൃശ്ശൂരിൽ ചാർജെടുക്കാൻ അനുവദിക്കില്ല. അകത്തു കിടക്കുന്ന സുരേന്ദ്രൻ പുറത്തു കിടക്കുന്ന സുരേന്ദ്രനെക്കാൾ ശക്തനാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group