എത്ര മിസ്‌കോൾ ചെയ്തിട്ടും ചേട്ടൻ തിരിച്ചു വിളിക്കുന്നില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് നീനു

എത്ര മിസ്‌കോൾ ചെയ്തിട്ടും ചേട്ടൻ തിരിച്ചു വിളിക്കുന്നില്ല; പൊട്ടിക്കരഞ്ഞുകൊണ്ട് നീനു

സ്വന്തം ലേഖകൻ

കോട്ടയം: ‘വിളിക്കാൻ തോന്നുമ്പോൾ മിസ് കോൾ ചെയ്താൽ ഞാൻ തിരിച്ച് വിളിച്ചോളാമെന്ന് കെവിൻ ചേട്ടൻ എപ്പോഴും പറയുമായിരുന്നു. അതായിരുന്നു പതിവും. എന്നാൽ, ഇപ്പോൾ എത്ര മിസ്‌കോൾ ചെയ്തിട്ടും ചേട്ടന്റെ കോൾ വരുന്നില്ല…’ തേങ്ങിക്കൊണ്ടാണ് നീനു ഇത് പറഞ്ഞത്. ‘എന്നെ ഹോസ്റ്റലിൽ ആക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നതു കണ്ട് ഫാൻസി ഷോപ്പിൽ നിന്നും മാല വാങ്ങി ഇട്ടു തന്നു. ആ മാല ഞാൻ ഊരി മാറ്റില്ല’. മരിക്കുന്നതിന് മുമ്പുള്ള ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങമ്മാരും കൂടി ആലപ്പുഴയ്ക്ക് ടൂർ പോയിരുന്നു. തിരയടിച്ചെത്തുന്ന മണൽപ്പരപ്പിൽ കെവിൻ നീനു എന്ന് എഴുതികൊണ്ടിരുന്നിരുന്നു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്ന് പറയാറുണ്ട്. എന്നാൽ, പിന്നീട് ഒരാഴ്ച തികച്ചുപോലും ചേട്ടനെ തനിക്ക് കിട്ടിയില്ലെന്നു പൊട്ടി കരഞ്ഞുകൊണ്ട് നീനു പറഞ്ഞു.