കൊലനടത്തിയത് ക്വട്ടേഷൻ സംഘം: കാറിനുള്ളിൽ കെവിനേറ്റത് നിരന്തര മർദനം; രണ്ടു മണിക്കൂർ നിരന്തരം മർദിച്ചു; മർദമേറ്റ് വെള്ളം ആവശ്യപ്പെട്ടപ്പോൾ നൽകിയത് മദ്യം; കുഴഞ്ഞു വീണപ്പോൾ അടിയവർ ചവിട്ടിക്കലക്കി; പുറത്തു വരുന്നത് ക്വട്ടേഷൻ സംഘത്തിന്റെ ക്രൂരതകൾ
സ്വന്തം ലേഖകൻ കൊല്ലം : പ്രണയബന്ധത്തിൽ നിന്നു പിന്മാറുന്നതിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തു വരുന്നത് കൊടിയ പീഡനത്തിന്റെ കഥകൾ. കൊല്ലപ്പെട്ട എസ്.എച്ച് മൗണ്ട് നട്ടാശേരിൽ വട്ടപ്പാറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫിന്റെ മകൻ കെവിൻ പി.ജോസഫി(23)നെയാണ് ക്വട്ടേഷൻ സംഘം വാഹനത്തിനുള്ളിൽ വച്ചു ക്രൂരപീഡനത്തിനു ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ തെന്മല സ്വദേശികളായ നിയാസ്, റിയാസ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂരപീഡനത്തിന്റെ വിവരം പുറത്തു വന്നത്. വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പൊലീസ് സംഘം അനീഷിനെയും കൊല്ലപ്പെട്ട് കെവിനെയും വാഹനത്തിനുള്ളിൽ കയറ്റുന്നത്. […]