കളഞ്ഞു കിട്ടിയ പഴ്സിനു പിന്നാലെ പൊലീസിന്റെ പരക്കം പാച്ചിൽ; പന്ത്രണ്ടു മണിക്കൂറിനകം ഉടമയെ കണ്ടെത്തി പഴ്സ് തിരികെ നൽകി
സ്വന്തം ലേഖകൻ കോട്ടയം: പൊലീസ് എന്നാൽ, അത് ഇങ്ങനെയാകണമെന്നു വിളിച്ചു പറയുകയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സംഘം. പരാതിക്കാരനില്ല, പരാതിയുമില്ല.. ആരുടേതാണെന്നു പോലും അറിയില്ല.. എന്നിട്ടും, കയ്യിൽക്കിട്ടിയ ഒരു പഴ്സിന്റെ പിന്നാലെ മണിക്കൂറുകളോളം നടന്ന പൊലീസ് സംഘം പഴ്സ് യഥാർത്ഥ ഉടമയുടെ കയ്യിൽ തിരികെ എത്തിച്ചു. അരലക്ഷം രൂപയും, എടി.എം കാർഡും, ആധാർ കാർഡും, ഡ്രൈവിംഗ് ലൈസൻസും അടങ്ങിയ പഴ്സാണ് നഗരമധ്യത്തിൽ പൊലീസിന്റെ കയ്യിൽ കളഞ്ഞു കിട്ടിയത്. അരലക്ഷത്തോളം രൂപയടങ്ങിയ പഴ്സ് കെഎസ് ആർടി സ്റ്റാൻഡിൽ നിന്ന് ഡ്യൂട്ടിയിലുള്ള പോലീസ് ഞായറാഴ്ച രാത്രിയിലാണ് […]