കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം നാലുവരിയാകും: സർക്കാർ അനുമതി നൽകി; ഉത്തരവ് പുറത്തിറങ്ങി
സ്വന്തം ലേഖകൻ കോട്ടയം: കെ.കെ. റോഡിൽ കഞ്ഞിക്കുഴി പ്ലാന്റേഷന് സമീപം നിർമിക്കുന്ന റെയിൽവേ മേൽപ്പാലം നാലുവരിയാക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകി. റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മേൽപ്പാലം രണ്ട് വരിപ്പാതയായി പുനർനിർമിക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിച്ചിച്ചിരുന്നു. നിലവിലുള്ള പാലത്തിന് സമീപം താത്കാലിക റോഡും നിർമിച്ചു. മേൽപ്പാലം നാല് വരിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും സതേൺ റെയിൽവേ ചീഫ് എൻജിനീയർക്കും നിവേദനം നൽകി. ഇതേ തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് പഠനം […]