പനി വന്നാൽ വവ്വാലിനെ കൊല്ലണോ; ചിക്കനിൽ നിന്നും വൈറസ് പടരുമോ..? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ഒരു ഡോക്ടർ
സ്വന്തം ലേഖകൻ കൊച്ചി: പനി വന്നാൽ വവ്വാലിനെ കൊല്ലണോ..? ചിക്കനിൽ നിന്നും വൈറസ് പടരുമോ..? ബീഫും ചിക്കനും കഴിച്ചാൽ നിപാ വൈറസ് പടരുമെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പി.എസ് ജിനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വവ്വാലുകളെ കൊല്ലണമെന്നും, ഓടിക്കണമെന്നും നിർദേശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്കെതിരെയാണ് ഇപ്പോൾ ജിനേഷ് രംഗത്ത് എത്തിയിരിക്കുന്നത്. ജനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന്… 1. വവ്വാലുകളെ ഓടിക്കുകയോ കൊല്ലുകയോ ചെയ്യേണ്ട കാര്യമില്ല. വവ്വാലുകളിൽ നിന്നാണ് ഇവിടെ നിപ്പാ വൈറസ് പടർന്നുപിടിച്ചത് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കിണറ്റിനുള്ളിൽ നിന്നും ലഭിച്ചത് […]