ഇന്ധന വില കുതിക്കുന്നു.

ഇന്ധന വില കുതിക്കുന്നു.

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ എട്ടാം ദിവസവും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80.69 രൂപയും ഡീസലിന് 73.61 രൂപയുമാണ് നിരക്ക്.

ഈ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് വില ഉയർന്നത്. കൊച്ചിയിൽ പെട്രോളിന് 79.40 രൂപയും ഡീസലിന് 72.40 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 79.66 രൂപയും ഡീസലിന് 72.66 രൂപയുമാണ് വില.