ജില്ലയിൽ മൂന്നു പേർക്കും നിപ്പയില്ല: ഔദ്യോഗിക സ്ഥിരീകരണം വെള്ളിയാഴ്ച വരും; മണിപ്പാലിൽ പരിശോധന പൂർത്തിയാക്കി
സ്വന്തം ലേഖകൻ കോട്ടയം: നിപാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ മെഡിക്കൽ കോളേജിൽ നിന്നും മണിപ്പാൽ ആസുപത്രിയിലേയ്ക്കു അയച്ച രക്ത സാമ്പിളുകളിൽ ഒന്നിനു പോലും നിപ്പാ വൈറസ് ബാധ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന പ്രാഥമിക ഫലം പുറത്തു വന്നു. എന്നാൽ, കൃത്യമായ ഫലം വെള്ളിയാഴ്ച ഉച്ചയോടെ മാത്രമേ മെഡിക്കൽ കോളേജ് അധികൃതർക്കു ലഭിക്കുകയുള്ളൂ. ഇതിനു ശേഷം പൂർണമായ വിവരം പുറത്തു വിടുമെന്നാണ് ആശുപത്രി […]