ജെസ്‌നക്കായി ഇന്ന് വനത്തിൽ തെരച്ചിൽ.
സ്വന്തം ലേഖകൻ കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിനെ(22) കണ്ടെത്താൻ ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. പോലീസ് ടീമിനൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിലെ വിദ്യാർഥികളും സംഘത്തിലുണ്ട്. കേരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് സ്‌ക്വാഡ് അന്വേഷണത്തിനു പോകും.