പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ‘ബഡായി ബംഗ്ലാവിന്’ തിരശീല വീഴുന്നു.
സ്വന്തം ലേഖകൻ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ‘ബഡായി ബംഗ്ലാവ്’ എന്ന ഹാസ്യപരിപാടിയ്ക്ക് തിരശീല വീഴുന്നു. അഞ്ചു വർഷമായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി നിർത്തുന്ന് വിവരം അവതാരകനായ രമേശ് പിഷരാടി ഫെയ്സ്ബൂക്കിലൂടെയാണ് അറിയിച്ചത്. സംപ്രേഷണം ചെയ്യാനിരിക്കുന്ന രണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ലാവ്’ പര്യവസാനിപ്പിക്കുമെന്നാണ് പിഷരാടി പറയുന്നത്. അഞ്ചു വർഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ ഡയാന സിൽവേർസ്റ്ററാണ്. മുകേഷ്, ആര്യ, ധർമ്മജൻ, പ്രസീത തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. രമേശ് പിഷരാടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പ്രിയമുള്ളവരെ…. സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന […]