കോട്ടയം മെഡിക്കൽ കോളേജ് ആധുനികമാകുന്നു: മുഖം മിനുക്കിയത് 49 കോടി മുടക്കി; 27 ന് ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയെത്തുന്നു.
സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിന്റെ ആധുനിക മുഖം കാണാനും, പൊതുജനങ്ങളെ കാണിക്കാനും 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് എത്തുന്നു. ആശുപത്രിയിൽ 49.29 കോടി മുടക്കി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായാണ് 27-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുന്നത്. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, കെ.രാജു എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ജോസ് കെ.മാണി എം.പി., എം.എൽ.എ.മാരായ സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ജില്ലാ കളകട്കർ ഡോ.ബി.എസ്. തിരുമേനി, മെഡിക്കല് കോളേജ് […]