ജോസ് കെ.മാണി രാജ്യസഭയിലേയ്ക്ക്: കേരള കോൺഗ്രസിന്റെ ശ്രമം കോൺഗ്രസിന്റെ വാരൽ ഒഴിവാക്കാൻ; കോട്ടയം പാർലമെന്റ് സീറ്റിൽ മോൻസ് ജോസഫ്
സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസിനു കോൺഗ്രസ് ഹൈക്കമാൻഡ് ദാനമായി നൽകിയ സീറ്റിൽ കേരള കോൺഗ്രസ് വൈസ് ചെയർമാനും ലോക്‌സഭാ മണ്ഡലത്തിലെ എംപിയുമായി ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക്. ലോക്‌സഭാ മണ്ഡലത്തിൽ ജോസ് കെ.മാണിയ്ക്കു പകരം മോൻസ് ജോസഫ് മത്സരിച്ചേയ്ക്കും. മോൻസിന്റെ മണ്ഡലമായ കടുത്തുരുത്തിയിൽ ജോസ് കെ.മാണിയുടെ ഭാര്യയായ നിഷ ജോസ് കെ മാണിയെയും മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വൈകി പാലായിലെ കെ.എം മാണിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഇതു […]