17കാരനേ തട്ടികൊണ്ട് പോയി പീഡിപ്പിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ആലത്തൂർ:വിവാഹിതയും മൂന്നു വയസു പ്രായമായ കുഞ്ഞിന്റെ അമ്മയുമായ ചിറ്റില്ലഞ്ചേരി കാരക്കാപറമ്പ് വി.കെ. നഗർ സജിത(24) ഭർത്താവിനേ ഉപേക്ഷിച്ച് 17കാരൻ പ്‌ളസ്ടു വിദ്യാർഥിയുമായി കടന്നു കളഞ്ഞു. ഭർത്താവു നല്കിയ താലിമാല വിറ്റ് ആൺകുട്ടിയുമായി വിമാനത്തിൽ ബാഗ്‌ളൂരിൽ എത്തി ഹോട്ടൽ എടുക്കുകയും അവിടെ വെച്ച് പീഡിപ്പിക്കുകയും ചെയ്തു.സജിതക്കെതിരേ ആൺകുട്ടിയേ ലൈംഗീകമായി പീഡിപ്പിച്ചതിനു പോലീസ് പോസ്‌കോ ചുമത്തി കേസെടുത്തു. വൈദ്യ പരിശോധനയിലും ആൺകുട്ടിയുടെ മൊഴിയിലും സജിത ഹോട്ടലിൽ വെച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.
ചെവ്വാഴ്ച്ച കോയമ്പത്തൂരിൽ എത്തിയ ഇവർ മൊബൈൽ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആൺകുട്ടി വീട്ടിൽനിന്ന് 20,000 രൂപ എടുത്തിരുന്നു. കോയമ്പത്തൂരിൽ വെച്ചും പീഡിപ്പിച്ചതായി ആൺകുട്ടിയുടെ മൊഴിയിൽ ഉണ്ട്. വിമാനത്തിൽ ബെംഗളൂരുവിലെത്തി ആഡംബര ഹോട്ടലിൽ ഒരു രാത്രിയും പകലും തങ്ങി. പീന്നിട്ട് ബെംഗളൂരിൽ നിന്നും കാർ ടാക്‌സിയിൽ കേരളത്തിലേക്ക് മടങ്ങിയ ഇവർ വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് ചിറ്റില്ലഞ്ചേരിയിലെത്തി. ഇവിടെ വെച്ച് തന്റെ മൂന്നു വയസു പ്രായമായ കുഞ്ഞിനേ ഒരു കട ഉടമയ്ക്ക് ഏല്പ്പിച്ച് സജിത നെല്ലിയാമ്പതിയിലേക്ക് പോകവേയാണ് നാട്ടുകാരുടെ പിടിയിലാകുന്നത്.
നെല്ലിയാമ്പതി കേശവൻപാറയ്ക്കുസമീപം ഇവരെ കണ്ട തേയിലത്തോട്ടം തൊഴിലാളികൾ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പാടഗിരി പോലീസെത്തി കസ്റ്റഡിയിലെത്തിയെടുത്ത് ആലത്തൂർ പോലീസിന് കൈമാറി. കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കിയശേഷം പിതാവിനെ ഏല്പിച്ചു. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലനീതി നിയമപ്രകാരവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരവുമാണ് യുവതിക്കെതിരേ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. 17കാരനാണ് ഇനി തന്റെ ഭർത്താവ് എന്നും ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതാനെന്നും സജിത മൊഴിയിൽ പറഞ്ഞു. താൻ ആൺകുട്ടിയേ ചതിക്കില്ലെന്നും കേസ് കഴിഞ്ഞാലും പ്രായ പൂർത്തി എത്തിയ ശേഷം ഇതേ ആൺകുട്ടിയേ വിവാഹം ചെയ്യുമെന്നും സജിത പോലീസിൽ പറഞ്ഞു.