play-sharp-fill

പാമ്പ് ട്രെയിൻ ഗതാഗതം തകരാറിലാക്കി: എൻജിനുള്ളിൽ പാമ്പ് കയറി: ഭയന്ന് വിറച്ച് ലോക്കോപൈലറ്റുമാർ; താറുമാറായി ട്രെയിൻ ഗതാഗതം; ട്രെയിനുകൾ വൈകിയത് ഒന്നര മണിക്കൂറിലേറെ

സ്വന്തം ലേഖകൻ കോട്ടയം: ട്രെയിന്റെ എൻജിനുള്ളിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തകരാറിലായി. ദിബ്രൂഗഡിൽ നിന്നും കന്യാകുമാരിയിലേയ്ക്ക് സർവീസ് നടത്തുന്ന വിവേക് എക്‌സ്പ്രസിന്റെ എൻജിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. പത്തി വിടർത്തി ചീറ്റിനിന്ന പാമ്പിനെ കണ്ട് ഭയന്നു വിറച്ച് ലോക്കോപൈലറ്റുമാർ ട്രെയിൻ ഓടിയ്ക്കാൻ തയ്യാറാകാതെ വന്നതോടെ വൈക്കം റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടതോടെ ഒന്നര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിനുകൾ മണിക്കൂറുകളോളം വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ള സ്ഥിരം യാത്രക്കാർ വലഞ്ഞു. ബംഗളൂരു – […]

അയ്യപ്പനോട് കളിച്ചാൽ ഇങ്ങനെയിരിക്കും..! തില്ലങ്കേരി മുതൽ തന്ത്രിവരെ അയ്യപ്പനു മുന്നിൽ മുട്ടുകുത്തിയവർ; കിട്ടയത് എട്ടിനു മുകളിലുള്ള പണി; സന്നിധാനത്ത് രക്തം വീഴ്ത്താൻ തയ്യാറെടുത്ത രാഹുൽ ഈശ്വറിനും കിട്ടി എട്ടന്റെ പണി

സ്വന്തം ലേഖകൻ സന്നിധാനം: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശബരിമല അയ്യപ്പനോട് കളിച്ചാൽ ധർമ്മശാസ്താവ് കളി പഠിപ്പിക്കുക തന്നെ ചെയ്യും. സന്നിധാനത്ത് സമരവും തന്ത്രങ്ങളുമായി എത്തിയ തന്ത്രി മുതൽ രാഹുൽ ഈശ്വർ വരെ എല്ലാവരും അയ്യപ്പന്റെ ശക്തി എന്താണെന്ന് തിരിച്ചറിഞ്ഞു. ശബരിമലയെ സമരകേന്ദ്രമാക്കാൻ തുനിഞ്ഞിറങ്ങിയ ബിജെപി സംസ്ഥാന പ്രസിഡന്റും, രക്തം വീഴ്തി സന്നിധാനം അശുദ്ധമാക്കി നടയടയ്ക്കാൻ പദ്ധതിയിട്ട രാഹുൽ ഈശ്വറും, ആചാരം ലംഘിച്ച് പതിനെട്ടാംപടിയിൽ കയറി നിന്ന് ആക്രോശിച്ച വത്സൻ തില്ലങ്കേരിയും മണിക്കൂറുകൾക്കുളളിൽ അയ്യപ്പന്റെ കയ്യിൽ നിന്നും വാങ്ങി. സുപ്രീ കോടതി വിധിയ്ക്ക് പിന്നാലെ ആളുകളെ […]

ശബരിമലയിൽ വീണ്ടും ആചാര ലംഘനം: കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ പിതാവ് കെട്ടില്ലാതെ പതിനെട്ടാം പടി കയറി; ആർഎസ്എസ് നേതാവിനു പിന്നാലെ ദേവസ്വം ബോർഡ് അംഗവും വിവാദത്തിൽ

തേർഡ് ഐ ബ്യൂറോ  സന്നിധാനം: ശബരിമലയിൽ വീണ്ടും ആചാരലംഘനം. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ പിതാവും, ദേവസ്വം ബോർഡ് അംഗവുമായി കെ.പി ശങ്കർദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ആർഎസ്പിയുടെ നോമിനിയായാണ് ശങ്കർദാസ് ദേവസ്വം ബോർഡ് അംഗമായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരിയും ഒരു സംഘം ആർഎസ്എസ് പ്രവർത്തകരും പതിനെട്ടാംപടിയിൽ കെട്ടില്ലാതെ കയറിയത്. ഇതു സംബന്ധിച്ചു മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ ആർഎസ്എസും ബിജെപിയും പ്രതിരോധത്തിലായിരുന്നു. ആചാര ലംഘനമുണ്ടായെന്നും ശുദ്ധികലശം ചെയ്യണമെന്നും ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് അംഗങ്ങൾ […]

ആചാരം സംരക്ഷിക്കാൻ ആർഎസ്എസ് നേതാവ് കെട്ടില്ലാതെ പതിനെട്ടാം പടിയിൽ; സന്നിധാനത്തിന്റെ പവിത്രത തകർത്തതായി ആരോപണം; സമരക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചത് പവിത്രമായ പതിനെട്ടാം പടിയിൽ

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച് ആചാരം തകർക്കുന്നത് തടയാൻ, ആചാര സംരക്ഷകരായി എത്തിയ ആർഎസ്എസ് നേതാക്കൾ ആചാരം തകർത്ത് പതിനെട്ടാംപടിയിൽ. ആർഎസ്എസിന്റെ കണ്ണൂരിൽ നിന്നുള്ള നേതാവ് വത്സൻ തില്ലങ്കേരിയാണ് ശബരിമലയിലെ പവിത്രമായ പൊന്നുപതിനെട്ടാംപടിയിൽ കയറിനിന്ന് ആക്രോശിച്ചത്. വത്സൻ തില്ലങ്കേരിയുടെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നതോടെ ശബരിമലയിൽ തമ്പടിച്ചിരിക്കുന്ന ആർഎസ്എസും ബിജെപിയും കൂടുതൽ പ്രതിരോധത്തിലായി. രണ്ടു ദിവസമായി സന്നിധാനത്ത് പതിനായിരത്തോളം ആളുകളാണ് ഭക്തരെന്ന പേരിൽ തമ്പടിക്കുന്നത്. ഇവർക്ക് നേതൃത്വം നൽകുന്നതാകട്ടെ ആർഎസ്എസ് ബിജെപി പ്രവർത്തകരുമാണ്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് തൃശൂരിൽ നിന്നുള്ള […]

നിയന്ത്രണങ്ങൾ ശക്തം: പ്രതിഷേധക്കാർ സുഖമായി കടന്നു; നന്നായി വലഞ്ഞത് അയ്യപ്പഭക്തർ; എല്ലാ പൊലീസ് നിയന്ത്രണത്തിലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ പമ്പ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതോടെയുള്ള പൊലീസ് പരിശോധനയിൽ വലഞ്ഞത് അയ്യപ്പഭക്തർ. ഏത് പരിശോധനയെയും നേരിടാൻ തന്ത്രമൊരുക്കി എത്തിയിരുന്ന പ്രതിഷേധക്കാർ സുഖമായി മല ചവിട്ടിയപ്പോൾ, വലഞ്ഞത് സാധാരണക്കാരായ അയ്യപ്പഭക്തരായിരുന്നു. ചിത്തിര ആട്ടവിശേഷത്തിനു മുൻ വർഷങ്ങളിൽ ആയിരത്തോളം ഭക്തർ മാത്രമാണ് സാധാരണ എത്താറുള്ളത്. എന്നാൽ, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ പ്രതിഷേധത്തിനടക്കമുള്ള തയ്യാറെടുപ്പുകളുമായി എത്തിയത് പതിനയ്യായിരത്തോളം പേരാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും നിലയ്ക്കലും എല്ലാം വൻ പൊലീസ് സന്നാഹം തന്നെ അണിനിരന്നിരുന്നു. സ്‌കാനിംങ് യന്ത്രങ്ങളും, ഫേസ് […]

യുവാവിനെ എറിഞ്ഞ് കൊന്ന ഡിവൈഎസ്പിയ്ക്ക് ഒടുവിൽ സസ്‌പെൻഷൻ: നെയ്യാറ്റിൻകരക്കാരിയുമായുള്ള അടുപ്പം തുടങ്ങിയത് എസ്.ഐ ആയിരിക്കെ; പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ പ്രിയസഖിയാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവാവിനെ എറിഞ്ഞുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിനു സസ്‌പെൻഷൻ. കൊലക്കേസിൽ പ്രതിയാക്കപ്പെട്ടതോടെയാണ് ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തത്. മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തതായി പ്രഖ്യാപിച്ചത്. പാറശാല എസ്.ഐ ആയിരിക്കെയാണ് ഹരികുമാറും ഈ കുടുംബവും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്. ഇവരുടെ വീട്ടിലുണ്ടായ കേസിൽ ഹരികുമാർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കുകയും, ഇവരെ സഹായിക്കുകയും ചെയ്തു. തുടർന്നാണ് ഹരികുമാറും ഈ വീടും തമ്മിൽ അടുപ്പം ഉടലെടുക്കുന്നത്. പിന്നീട്, വീട്ടിലെ നിത്യസന്ദർശകനായി ഹരികുമാർ മാറി. ഡിവൈഎസ്പിയായതിനാൽ […]

ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ ഇടിച്ച് മണിക്കൂറുകളോളം റോഡിൽ ചോര വാർന്ന് കിടന്ന യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചത് കറുകച്ചാൽ സ്വദേശികൾ; നാലു ദിവസത്തിനിടെ അഞ്ചാമത്തെ അപകടമരണം

സ്വന്തം ലേഖകൻ കറുകച്ചാൽ: നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ ഇടിച്ച് തകർന്ന് രക്തം വാർന്ന് മണിക്കൂറുകളോളം റോഡിൽ കിടന്ന യുവാക്കൾക്ക് ദാരുണാന്ത്യം. കറുകച്ചാൽ പടിഞ്ഞാറേപുത്തൻപറമ്പിൽ പ്രവീൺ, കൂത്രപ്പള്ളി കൂട്ടിക്കൽ കോളനി സ്വദേശി ഹരീഷ് എന്നിവർക്കാണ് ദാരുണാന്ത്യമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കും മൂന്നരയ്ക്കും ഇടയിൽ കറുകച്ചാൽ നത്തല്ലൂർ ദേവീക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് നെത്തല്ലൂർ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാത്രി മൂന്നരയോടെ പെട്രോളിംഗിനായി എത്തിയ പൊലീസ് സംഘമാണ് രണ്ടു യുവാക്കൾ റോഡരികിൽ രക്തം വാർന്ന് […]

സന്നിധാനത്ത് അയ്യപ്പഭക്തരുടെ പേരിൽ അഴിഞ്ഞാട്ടം: വൃതമെടുത്ത് സന്നിധാനത്ത് എത്തിയ മാളികപ്പുറങ്ങളെ തടഞ്ഞു; മാധ്യമങ്ങൾക്ക് നേരെ കസേരയേറ്; പവിത്രമായ പതിനെട്ടാംപടിയിൽ കുത്തിയിരുന്ന് പ്രതിഷേധം

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ പേരിൽ അക്രമികളുടെ അഴിഞ്ഞാട്ടം. ആയിരക്കണക്കിനു പൊലീസുകാരെ കാഴ്ചക്കാരാക്കി നിർത്തി, മാളികപ്പുറങ്ങളെ പരിശോധയ്ക്കു വിധേയരാക്കുന്ന അക്രമി സംഘം, മാധ്യമ പ്രവർത്തകർക്കു നേരെ കസേരയേറും നടത്തി. പവിത്രമായ പതിനെട്ടാംപടിയിൽ പോലും കുത്തിയിരുന്നാണ് അക്രമി സംഘത്തിന്റെ പ്രതിഷേധം. വിശ്വാസ സംരക്ഷകരായി ചമഞ്ഞെത്തിയ ആർഎസ്എസ് – ബി.ജെപി – സംഘപരിവാർ പ്രവർത്തകരാണ് ശബരിമലയിൽ അക്രമത്തന്റെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. അൻപത് വയസ് കഴിഞ്ഞ സ്ത്രീകൾ എത്തിയിട്ടു പോലും തടഞ്ഞ് നിർത്തി അസഭ്യം പറയുകയും, ഗുണ്ടായിസം കാട്ടുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദർശനത്തിനായി […]

പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഡിവൈഎസ്പിയുമായി തർക്കം; യുവാവിനെ മറ്റൊരു വാഹനത്തിനു മുന്നിലേ്‌ക്കെറിഞ്ഞ് കൊന്നു; പരിക്കേറ്റ്് മരണാസന്നനായി കൊണ്ടു പോയത് പൊലീസ് സ്റ്റേഷനിലേയ്ക്ക്; ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കേസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നു പുറത്തിറങ്ങുന്നതിനിടെ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മറ്റൊരു വാഹനത്തിനു മുന്നിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കേസെടുത്തു. നെയ്യാറ്റിൻകര കാവുവിള സ്വദേശി സനലി(32)നെയാണ് ഡിവൈഎസ്പി ഹരികുമാർ റോഡിലേയ്ക്ക് തൂക്കിയെറിഞ്ഞത്. സംഭവത്തിൽ ഹരികുമാറിനെതിരെ നെയ്യാറ്റിൻകര പൊലീ്‌സ് കൊലക്കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നെയ്യാറ്റിക്കരയിലെ ഒരു വീട്ടിൽ ഡിവൈഎസ്പി പല ദിവസങ്ങളിലും സ്ഥിരമായി സന്ദർശനത്തിനു എത്തുമായിരുന്നു. ഈ വീടിനു മുന്നിൽ മറ്റൊരു വാഹനം പാർക്ക് ചെയ്തിരുന്നു. ഇതേ തുടർന്ന് ഈ വാഹനം […]

പാലഭിഷേകമില്ല; ‘സർക്കാറെ’ത്തുമ്പോൾ കൊട്ടും കുരവയും ഉയരുക ഒരു കതിർ മണ്ഡപത്തിൽ; റിലീസിന്റെ ആഘോഷത്തിൽ മാതൃകയായി വിജയ് ഫാൻസ്

ഫിലിം ഡെസ്‌ക് കോട്ടയം: താരരാജാക്കൻമാരുടെ സിനിമകളുടെ റിലീസുകൾ ഫാൻസിന്റെ പോരാട്ട ഭൂമിയാണ്. തമിഴ് സിനിമകളുടെ റിലീസാണെങ്കിൽ പിന്നെ തിരിഞ്ഞു നോക്കുക പോലും വേണ്ട. പാലഭിഷേകവും, ചെണ്ടമേളവും ആനയും അമ്പാരിയും എല്ലാമുണ്ടാകും. എന്നാൽ, തമിഴ്താരം ഇളയ ദളപതി വിജയുടെ ദീപാവലി റിലീസ് ചിത്രമായ സർക്കാർ ചൊവ്വാഴ്ച റിലീസ് ചെയ്യുമ്പോൾ, ഈ ആഘോഷങ്ങളെല്ലാം അരങ്ങേറുക ചങ്ങനാശേരിയിലെ ഒരു കതിർ മണ്ഡപത്തിലാണ്. സിനിമയുടെ റിലീസ് ദിനത്തിലെ ആഘോഷങ്ങൾക്കായി നീക്കി വച്ചിരുന്ന തുക മുഴുവനും നിർധന പെൺകുട്ടിയുടെ വിവാഹത്തിനായി മാറ്റി വച്ച് മാതൃകയാകുകയാണ് കോട്ടയം ജില്ലയിലെ വിജയ് ഫാൻസ് അസോസിയേഷൻ. […]