play-sharp-fill

ഹർത്താൽ: ഇന്ന് നടത്താനിരുന്ന പരീക്ഷകളും സ്‌കൂൾ മേളകളും മാറ്റിവെച്ചു

സ്വന്തം ലേഖകൻ കൊച്ചി: കെ.പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകളും മറ്റ് ചില പരിപാടികളും മാറ്റിവെച്ചു. കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇന്ന് നടക്കേണ്ട ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. വയനാട് ജില്ലാ സ്‌കൂൾ കലോത്സവം നാളെത്തേക്ക് (ഞായർ) മാറ്റി. […]

ജനത്തെ ബന്ദിയാക്കി അപ്രതീക്ഷിത ഹർത്താൽ: അറസ്റ്റിന്റെ പേരിൽ അനാവശ്യ ഹർത്താൽ: പുലർച്ചെ പ്രഖ്യാപിച്ച ഹർത്താലിൽ വലഞ്ഞത് ജനം; സാവകാശമില്ലാതെ പ്രഖ്യാപിച്ച ഹർത്താലിനെതിരെ വ്യവസായി ഹൈക്കോടതിയിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഹർത്താൽ ആരംഭിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപ് മാത്രം പ്രഖ്യാപനം നടത്തിയ അനാവശ്യ ഹർത്താലിൽ ജനം വലഞ്ഞു. ശബരിമല സന്നിധാനത്ത് സമരത്തിനെത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പേരിലാണ് ജനത്തെ വലച്ച്, മുന്നറിയിപ്പൊന്നുമില്ലാതെ ഹർത്താൽ പ്രഖ്യാപിച്ചത്. പലരും യാത്ര തുടങ്ങി പാതി വഴിയിൽ എത്തിയപ്പോൾ മാത്രമാണ് ഹർത്താലിന്റെ വിവരം അറിഞ്ഞത്. ഇതോടെ പലരും വഴിയിൽ കുടുങ്ങി. ഹർത്താലിനെ തുടർന്ന കടകൾ അടഞ്ഞു കിടന്നതോടെ ഭക്ഷണത്തിനും വെള്ളത്തിനും പോലും അവസരം നിഷേധിക്കപ്പെട്ടു. ശബരിമലയിൽ ചിത്തിര ആട്ടവിശേഷക്കാലത്ത് അയ്യപ്പൻമാർക്ക് ബാത്ത്‌റൂമും, ഭക്ഷണവും […]

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: സമരം സംഘർഷത്തിലേയ്ക്ക് നീങ്ങിയാൽ കാത്തിരിക്കുന്നത് വൻ ദുരന്തം; കനത്ത ജാഗ്രതയിൽ പൊലീസ്

സ്വന്തം ലേഖകൻ പമ്പ: വൃശ്ചിക പുലരിയിൽ അയ്യനെകണ്ടു തൊഴാൽ ഭക്തലക്ഷങ്ങൾ എത്തിയ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. പതിനായിരങ്ങളാണ് സന്നിധാനത്ത് മണിക്കൂറുകളായി ക്യൂവിൽ നിൽക്കുന്നത്. കനത്ത പൊലീസ് നിയന്ത്രണങ്ങൾക്കിടെ നൂറുകണക്കിന് പ്രതിഷേധക്കാരും, സംഘപരിവാർ നേതാക്കൾക്കൊപ്പം സന്നിധാനത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഇതോടെ ഏതു നിമിഷവും സന്നിധാനത്ത് പ്രതിഷേധവും അക്രമവും ഉണ്ടാകുമെന്നു ഉറപ്പായി. പതിനായിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന സന്നിധാനത്ത് ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ, പ്രശ്‌നമോ ഉണ്ടായാൽ ഇത് വൻ ദുരനന്തത്തിനാവും വഴി വയ്ക്കുക. വെള്ളിയാഴ്ച രാത്രിയിൽ സന്നിധാനത്ത് എത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് […]

ശബരിമലയിൽ കെ.പി ശശികലയെ അറസ്റ്റ് ചെയ്തു: ഇന്ന് ഹർത്താൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച വിശ്വ ഹിന്ദു പരിഷത്ത് , ശബരിമല കർമ്മ സമിതി, ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ. ഇന്ന് പുലർച്ചെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ ആറ് മുതൽ വൈകിട്ട് അറു വരെയാണ് ഹർത്താൽ. ശബരിമലയിലേയ്ക്ക് ഇരുമുടിക്കെട്ടുമായി എത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ കെ.പി ശശികല അടക്കമുള്ളവരെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ശബരിമല കർമ്മ സമിതിയും , വിശ്വഹിന്ദു പരിഷത്തും ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇരുമുടിക്കെട്ടുമായി മരക്കൂട്ടം […]

പൊലീസ് അയ്യപ്പനെന്ന് വിളിക്കരുത്; സല്യൂട്ട് അടിക്കണം: ഓഫിസിലിരുന്ന് എല്ലാം നിയന്ത്രിക്കുന്ന ഐ.പി.എസ് പുലികൾ ശബരിമല കുളമാക്കുന്നു: ബഹ്‌റയെയും സംഘത്തെയും അഴിച്ചു വിട്ട പിണറായിയെ കാത്തിരിക്കുന്നത് മുട്ടൻ പണി

സ്വന്തം ലേഖകൻ പമ്പ: മാധ്യമങ്ങളെയും ഭക്തൻമാരെയും വഴിയിലെല്ലാം തടഞ്ഞ്, അയ്യപ്പൻമാരെ പരമാവധി വലച്ച ശബരിമലയിലെ പൊലീസ് ഓപ്പറേഷൻ സർക്കാരിന്റെ സമനില തെറ്റിക്കുന്നു. എല്ലാം തകർക്കാൻ ശേഷിയുള്ള നിയന്ത്രണങ്ങളുമായി സർക്കാരിന്റെ മൗനാനുമതിയോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പൊലീസ് പടയുടെ തന്ത്രങ്ങൾ കേരള സർക്കാരിനെ കൊണ്ടു ചാടിക്കുന്നത് കൂട്ടക്കുഴപ്പത്തിലേയ്ക്ക്. ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ, ദേവസ്വം ബോർഡിന്റെ വരുമാനത്തെയും ഭക്തരുടെ സുഗമമായ ദർശനത്തെയും പോലും ബാധിച്ചു തുടങ്ങിയിട്ടുമുണ്ട്. പൊലീസ് സേനയിൽ തന്നെ കടുത്ത അതൃപ്തിയാണ് ബഹ്‌റയുടെയും സംഘത്തിന്റെയും ഈ നിയന്ത്രണത്തിനെതിരെയുള്ളത്. ശബരിമല നട തുറന്ന വെള്ളിയാഴ്ച […]

മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടി ഒപ്പിടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം: കേരളാ കോൺഗ്രസ് (എം)

സ്വന്തം ലേഖകൻ ചരൽക്കുന്ന്: ഇന്ത്യയെ കാർഷിക ദുരന്തത്തിലേയ്ക്ക് നയിക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടി ഒപ്പിടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. ചരൽകുന്നിൽ രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന നേതൃത്വത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ആസിയാൻ കരാറിനെക്കാൾ അപകടം പതിയിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറാണിത്. പാർലമെന്റിനെ മറികടന്ന് ഈ കരാറിൽ ഒപ്പിടാനുള്ള അവസാന ഘട്ട നീക്കത്തിലാണ് കേന്ദ്ര സർക്കാർ.കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ തീരുവ രഹിത ഇറക്കുമതി ഉറപ്പാക്കുക എന്നതാണ് ഈ കരാറിന്റെ […]

ആചാര ലഘനം അനുവദിക്കില്ല: പി.എസ്.പ്രസാദ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ യുവതികളെ ദർശനം നടത്തിയുള്ള ഒരു ആചാരലംഘനവും നടത്താൻ ഭക്തജനങ്ങൾ സമ്മതിക്കില്ല എന്ന് എ.കെ.സി.എച്ച് .എം.എസ് സംസ്ഥാന പ്രസിഡന്റ്് പി.എസ് പ്രസാദ് പറഞ്ഞു. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന നാമജപ പ്രതിഷേധം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെകട്ടറി ഇ.എസ്.ബിജു, മഹിളാ ഐക്യവേദി ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി,ഹിന്ദു ഐക്യവേദി ജില്ലാ വൈസ്പ്രസിഡന്റ്് എസ്.ഹരിലാൽ, അനിതാ ജനാർദ്ദനൻ, കെ.പി ഭുവനേശ്, സി.എൻ.സുബാഷ്, […]

ശബരിമലയിൽ നടക്കുന്നതെന്തെന്ന് ജനങ്ങൾ അറിയണം. മാധ്യമങ്ങളെ തടയല്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിൽ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമലയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ പൊതു ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയിൽ മാധ്യങ്ങളെ തടയുന്ന രീതി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ മാധ്യമപ്രവർത്തകരെ തടഞ്ഞില്ലെന്നും എല്ലാവർക്കും സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്‌തെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അല്ലാതെ ആരെയും സർക്കാർ തടഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താൽപര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടി. കഴിഞ്ഞ മാസത്തെ തീർഥാടന വേളയിൽ […]

ഫോബ്‌സ് ജീവകാരുണ്യ പട്ടികയിൽ നാൽപ്പതാം സ്ഥാനത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

സ്വന്തം ലേഖകൻ കൊച്ചി: ഫോബ്‌സ് മാഗസിൻ തയ്യാറാക്കിയ പട്ടികയിൽ വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഇടം നേടി. സാമ്പത്തിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നൽകിയ വലിയ പങ്കാണ് ചിറ്റിലപ്പിള്ളിയെ ഫോബ്‌സ് മാഗസിനിൽ ഇടം നേടാനായി യോഗ്യനാക്കിയത്. ഏഷ്യയിൽ നിന്നുളള 40 പേരിലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് പുനീത് ഡാൽമിയ, ആനന്ദ് ദേശ്പാണ്ഡെ, കിഷോർ ലല്ല, സുനിൽ മിത്തൽ, നന്ദൻ നിലേകനി, അഭിഷേക് പൊഡർ എന്നീ വ്യവസായികളും ഫോബ്‌സ് മാഗസിനിൽ ഉൾപ്പെട്ടിട്ടുണ്ട്. 2011 ൽ അദ്ദേഹം വൃക്ക ദാനം ചെയ്തതും അവയവ ദാനം […]

കോൺഗ്രസിന് കരുത്ത് പകർന്ന മികവുമായി വിശ്വാസ സംരക്ഷണ യാത്ര: തെളിഞ്ഞ് നിന്നത് കോട്ടയം ഡിസിസിയുടെ പ്രകടനം; ജില്ലയിലെ കോൺഗ്രസ് പാർട്ടിയ്ക്ക് പുതുജീവനേകി ജില്ലാ കോൺഗ്രസ് കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്ര കോൺഗ്രസിന് പുതുജീവനായി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാത്രയിലെ പങ്കാളിത്തവുമായി നിറഞ്ഞ് നിന്നത് കോട്ടയം ഡിസിസിയിലെ പ്രവർത്തകർ തന്നെയായിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസിൽ നിന്നു പ്രവർത്തകരെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന ബിജെപിയ്ക്കുള്ള ശക്തമായ താക്കീതായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തടിച്ചു കൂടിയ ആയിരങ്ങൾ. ബിജെപി തനത് രഥയാത്രയുമായി വർഗീയ പ്രചാരണം നടത്തി മുന്നേറാൻ ശ്രമിച്ചപ്പോൾ, പരമ്പരാഗത കോൺഗ്രസ് പ്രചാരണ രീതിയായ പദയാത്രയിലൂടെയാണ് കോൺഗ്രസ് ശബരിമല വിഷയം […]