play-sharp-fill

തമിഴ്‌നാട്ടിൽ ‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. അരലക്ഷത്തിലധികംപേരെ മാറ്റി പാർപ്പിച്ചു. തെക്കൻ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത.

സ്വന്തം ലേഖകൻ തമിഴ്‌നാട്: തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കൽ തുടങ്ങിയ ജില്ലകളിൽ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ് കരകടന്നു. 110 കിലോമീറ്ററോളം വേഗത്തിൽ വീശിയ കാറ്റിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശമുണ്ടായി. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം 12.30-ഓടെ വീശിത്തുടങ്ങിയ കാറ്റ് രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. ചുഴലിക്കാറ്റിൽ തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട ജില്ലകളിൽ നാശനഷ്ടങ്ങളുണ്ടാകുകയും ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുകയും ചെയ്തു. തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത […]

ശബരിമലയിൽ കയറാതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി, എരുമേലി വഴി വന്നാൽ വിവരമറിയുമെന്ന് പി.സി. ജോർജ്, ഞങ്ങളുടെ ശവത്തിൽ ചവിട്ടിയെ കടന്നുപോകാൻ പറ്റൂ എന്ന് ഭക്തർ. വെട്ടിലായി പിണറായിയും പോലീസും.

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല തീർത്ഥാടനത്തിനായി ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിമാനത്താവളത്തിൽ നിന്നുതന്നെ തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാർ. ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാൻ ഇവരെ അനുവദിക്കില്ലെന്നും ഇവർ അറിയിച്ചു. രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരുകയാണ്. പ്രതിഷേധങ്ങൾ എത്ര കനത്താലും ശബരിമല ദർശനം നടത്തിയേ മടങ്ങൂവെന്ന് തൃപ്തിദേശായി. സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്നും ദർശനത്തിനുള്ള സൗകര്യം സർക്കാരും പോലീസും ഒരുക്കണമെന്നും തൃപ്തിദേശായി പറഞ്ഞു. […]

ശബരിമലവിഷയത്തിൽ സർവ്വകക്ഷിയോഗം പരാജയപ്പെടുത്തിയത് സർക്കാരിന്റെ ധാർഷ്ട്യവും പിടിവാശിയും: കെ.എം.മാണി

സ്വന്തം ലേഖകൻ ചരൽക്കുന്ന്: നിലപാടുകളിൽ വിട്ടുവീഴ്ച കാണിക്കാത്ത സംസ്ഥാനസർക്കാരിന്റെ ധാർഷ്ട്യവും പിടിവാശിയും ശബരിമലവിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കിയെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി. ജനവികാരം ഉൾക്കൊണ്ടുകൊണ്ട് സമവായത്തിന് ശ്രമിക്കേണ്ട സർക്കാർ പഴയ നിലപാട് ആവർത്തിച്ചതിലൂടെ സർവ്വകക്ഷിയോഗത്തെത്തന്നെ പരിഹാസ്യമാക്കി. വിശ്വാസസമൂഹത്തിന്റെ വികാരങ്ങൾക്ക് പുല്ലുവില കൽപ്പിക്കുകയും കോടതിവിധിയുടെ പേരു പറഞ്ഞ് ആചാരലംഘകരെ സ്പോൺസർ ചെയ്യുകയും ചെയ്യുന്ന സമീപനം ജനാധിപത്യകേരളം അംഗീകരിക്കില്ല. യുവതീപ്രവേശനവിഷയത്തിൽ സാവകാശഹർജി നൽകാൻ സർക്കാർ തയ്യാറായില്ലായെങ്കിൽ അതിനു ചുമതലപ്പെട്ട തിരുവിതാംകൂർ ദേവസ്വംബോർഡ് ഉത്തരവാദിത്വം നിറവേറ്റണം. ഇക്കാര്യത്തിൽ സിപിഎം പുലർത്തുന്ന സോഷ്യൽ ഫാസിസ്റ്റു സമീപനത്തിനൊപ്പമാണോ എൽഡിഎഫിലെ മറ്റു […]

ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ കർമ്മ സമിതിയുടെ പ്രതിഷേധ നാമജപം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ശബരിമല സ്്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല കർമ്മ സമിതി പ്രതിഷേധ നാമജപം നടത്തി. വിശ്വാസിസമൂഹത്തോടുള്ള മുഖ്യമന്ത്രി ഉയർത്തുന്ന വെല്ലുവിളിയിൽ പ്രതിഷേധിച്ചായിിരുന്നു നാമജപം. സർവ്വകക്ഷിയോഗം വിളിച്ച് അയ്യപ്പസ്വാമിയേ ആണ് അവഹേളിച്ചത്. യുവതികളെ പ്രവേശിപ്പിക്കരുത് എന്ന കോടിക്കണ ക്കിന് വിശ്വാസികളുടെ ആവശ്യത്തെ അധമകളായ യുവതികൾക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് സർക്കാർ ബലികഴിക്കുകയാണ്. പ്രതിഷേധത്തിന് ശബരിമല കർമ്മസമിതി കൺവീനർ വി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി എൻ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. പി കെ കൃഷ്ണൻ, എ ഐ രഘു, […]

സന്നിധാനത്ത് കനത്ത സുരക്ഷ; അക്രമികളെ കണ്ടാൽ ഉടൻ അറസ്റ്റ് ചെയ്യും. താൽക്കാലിക ലോക്കപ്പ്, മജിസ്‌ട്രേറ്റുമാർ, ശബരിമല മുൾമുനയിൽ

സ്വന്തം ലേഖകൻ ശബരിമല:കരയിലും ആകാശത്തും നിരീക്ഷണം. തോക്കേന്തിയ കമാൻഡോകൾ. സന്നിധാനത്ത് താൽക്കാലിക ലോക്കപ്പുകൾ. വെടിവയ്ക്കാൻ വരെ ഉത്തരവ് നൽകാൻ അധികാരമുള്ള മജിസ്‌ട്രേറ്റുമാർ, യുദ്ധസമാനമായ സാഹചര്യത്തിലാണ് ഇത്തവണത്തെ ശബരിമല മണ്ഡലകാലം. എണ്ണൂറിലേറെ യുവതികൾ വെർച്വൽക്യൂവിൽ ബുക്ക് ചെയ്തിരിക്കുന്നതിനാൽ 63 ദിവസത്തെ തീർത്ഥാടനകാലം ആശങ്കയുടെ മുൾമുനയിലായിരിക്കും. യുവതികൾ വന്നാൽ അവർക്കായി പമ്പ മുതൽ സന്നിധാനം വരെയുള്ള നാലര കിലോമീറ്റർ സുരക്ഷാഇടനാഴിയാക്കാനാണ് പൊലീസ് പദ്ധതി. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം ആളെയെത്തിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് മറുപക്ഷം ഒരുങ്ങുന്നത്. ബുക്ക്‌ചെയ്ത യുവതികൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും ആവശ്യപ്പെട്ടാൽ വഴിയൊരുക്കണമെന്നുമാണ് ഡി.ജി.പി ലോക്നാഥ് ബെഹ്‌റയുടെ നിർദ്ദേശം. മരക്കൂട്ടത്ത് […]

എ.എന്‍. ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖകന്‍ എറണാകുളം: തലശ്ശേരി എംഎല്‍എ, എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹല ഷംസീറിന്റെ വിവാദ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ഷംസീറിന്റെ ഭാര്യയുടെ നിയമനത്തില്‍ സര്‍ക്കാരിനോടും കണ്ണൂര്‍ സര്‍വ കലാശാലയോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം ചോദിച്ചിരുന്നത്. റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദുവാണ് ഹര്‍ജി നല്‍കിയത്. സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക […]

ശബരിമല സ്ത്രീ പ്രവേശനം; കൃത്യനിർവഹണത്തിന് തടസമല്ലെന്നും, ആശങ്കകളില്ലെന്നും നിയുക്ത മേൽശാന്തി

സ്വന്തം ലേഖകൻ ചോറ്റാനിക്കര: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ആശങ്കയില്ലെന്ന് നിയുക്ത മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി. തന്റെ കൃത്യനിർവഹണത്തിന് ഇത് തടസമാകില്ല. തന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കണമെന്നതാണ് ആഗ്രഹമെന്നും അദ്ദേഹം ചോറ്റാനിക്കരയിൽ പറഞ്ഞു. തന്നിൽ അർപ്പിക്കപ്പെട്ട ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ കഴിയണമെന്ന് ആഗ്രഹമുണ്ട്. എല്ലാം നന്നായി വരട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. തന്റെ മനസിൽ പ്രത്യേകിച്ച് ആശങ്കകളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല; രണ്ടുംകൽപിച്ച് യുവതികൾ, 800 യുവതികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. ഏറ്റവും അധികംപേർ ആന്ധ്രയിൽ നിന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എല്ലാ സസ്പെൻസും നിലനിർത്തി ശബരിമല യുവതീ പ്രവേശനം വീണ്ടും ചർച്ചയാകുകയാണ്. മണ്ഡലമകരവിളക്ക് തീർഥാടനകാലത്തു ശബരിമല ദർശനത്തിനായി എണ്ണൂറോളം യുവതികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെ.എസ്.ആർ.ടി.സി. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെയാണ് ഇവർ ദർശനസമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തിരിക്കുന്നത്. ഇവരിലേറെയും ആന്ധ്രാ പ്രദേശിൽനിന്നുള്ളവരാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കു പുറമേ ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള യുവതികളും ഓൺലൈൻ ബുക്കിങ് നടത്തിയിട്ടുണ്ട്. നിലയ്ക്കൽപമ്പ യാത്രയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് ടിക്കറ്റും ദർശനസമയവും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് ശബരിമല […]

ശബരിമല സർവകക്ഷിയോഗം പൊളിഞ്ഞു; യു.ഡി.എഫ്. യോഗം ബഹിഷ്‌കരിച്ചു. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം പൊളിഞ്ഞു. ആർ.എസ്.എസ്സും, സി.പി.എമ്മും ഒത്തു കളിക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിന് പിടിവാശിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. യോഗം പ്രഹസനമായിരുന്നു എന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം സർക്കാരിന് ദുർവാശി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യു.ഡി.എഫ.് യോഗം ബഹിഷ്‌കരിച്ചു. ശബരിമലയിൽ പ്രശ്‌നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ‘ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് […]

ശബരിമല : സംസ്ഥാനത്തിന്റെ സാമ്പത്തികനില തകിടം മറിയ്ക്കും

സ്വന്തം ലേഖകൻ കോഴിക്കോട്: ശബരിമല പ്രശ്‌നം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സർക്കാരിന് ലഭിക്കുന്ന വരുമാനത്തെക്കാൾ ജനങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂടാതെ പ്രളയ പുനർനിർമാണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് വിവേകപൂർവം പെരുമാറാനുളള ചിന്ത പ്രക്ഷോഭം നടത്തുന്നവർക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തോമസ് ഐസക്ക് പറഞ്ഞു. ശബരിമല ഉൾപ്പെടെയുളള അമ്പലങ്ങളിൽ കാണിക്ക ഇടരുതെന്ന വലിയ പ്രചാരണം നടക്കുകയാണ്. ഇത് അമ്പലങ്ങളുടെ വരുമാനത്തിൽ വലിയ കുറവുണ്ടാക്കിയേക്കാം. നിശ്ചയമായും അമ്പലങ്ങളുടെ ആവശ്യങ്ങൾക്ക് കുറവ് വരരുത്. അപ്പോൾ സർക്കാരിന്റെ ബാധ്യത വർധിക്കും. […]