play-sharp-fill
അയ്യപ്പനോട് കളിച്ചാൽ ഇങ്ങനെയിരിക്കും..! തില്ലങ്കേരി മുതൽ തന്ത്രിവരെ അയ്യപ്പനു മുന്നിൽ മുട്ടുകുത്തിയവർ; കിട്ടയത് എട്ടിനു മുകളിലുള്ള പണി; സന്നിധാനത്ത് രക്തം വീഴ്ത്താൻ തയ്യാറെടുത്ത രാഹുൽ ഈശ്വറിനും കിട്ടി എട്ടന്റെ പണി

അയ്യപ്പനോട് കളിച്ചാൽ ഇങ്ങനെയിരിക്കും..! തില്ലങ്കേരി മുതൽ തന്ത്രിവരെ അയ്യപ്പനു മുന്നിൽ മുട്ടുകുത്തിയവർ; കിട്ടയത് എട്ടിനു മുകളിലുള്ള പണി; സന്നിധാനത്ത് രക്തം വീഴ്ത്താൻ തയ്യാറെടുത്ത രാഹുൽ ഈശ്വറിനും കിട്ടി എട്ടന്റെ പണി

സ്വന്തം ലേഖകൻ

സന്നിധാനം: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശബരിമല അയ്യപ്പനോട് കളിച്ചാൽ ധർമ്മശാസ്താവ് കളി പഠിപ്പിക്കുക തന്നെ ചെയ്യും. സന്നിധാനത്ത് സമരവും തന്ത്രങ്ങളുമായി എത്തിയ തന്ത്രി മുതൽ രാഹുൽ ഈശ്വർ വരെ എല്ലാവരും അയ്യപ്പന്റെ ശക്തി എന്താണെന്ന് തിരിച്ചറിഞ്ഞു. ശബരിമലയെ സമരകേന്ദ്രമാക്കാൻ തുനിഞ്ഞിറങ്ങിയ ബിജെപി സംസ്ഥാന പ്രസിഡന്റും, രക്തം വീഴ്തി സന്നിധാനം അശുദ്ധമാക്കി നടയടയ്ക്കാൻ പദ്ധതിയിട്ട രാഹുൽ ഈശ്വറും, ആചാരം ലംഘിച്ച് പതിനെട്ടാംപടിയിൽ കയറി നിന്ന് ആക്രോശിച്ച വത്സൻ തില്ലങ്കേരിയും മണിക്കൂറുകൾക്കുളളിൽ അയ്യപ്പന്റെ കയ്യിൽ നിന്നും വാങ്ങി.
സുപ്രീ കോടതി വിധിയ്ക്ക് പിന്നാലെ ആളുകളെ തെരുവിൽ ഇറക്കി സമര രംഗത്തിറങ്ങിയ രാഹുൽ ഈശ്വറിനാണ് ആദ്യം ശബരിമല ശ്രീധർമ്മ ശാസ്താവ് പണി കൊടുത്തത്. പമ്പയിലും നിലയ്ക്കലിലും നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാൽപ്പതോളം കേസുകളിൽ കുടുങ്ങിയ രാഹുൽ ഈശ്വർ ജയിലിൽ നിന്നു പുറത്തിറങ്ങിയെങ്കിലും നിവർന്ന് നടക്കാൻ പോലും ആകാത്ത സ്ഥിതിയിലാണ്. നടുവിന് ബെൽറ്റ് ധരിച്ച് രണ്ടു പേരുടെ സഹായത്തോടെ മാത്രമാണ് രാഹുൽ ഈശ്വർ ഇപ്പോൾ വീടിനു പുറത്തിറങ്ങുന്നത്. സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് പോയിട്ട്, പമ്പയിൽ വരെ പോലും എത്താൻ രാഹുൽ ഈശ്വറിന് സാധിച്ചിട്ടില്ല. ശബരിമലയിൽ രക്തം വീഴ്ത്തിയെങ്കിലും ആചാരം സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് തുടങ്ങിയതാണ് രാഹുലിന്റെ രാഹുകാലം. പമ്പയിൽ നിന്നു നേരെ ജയിലിൽ പോയി ദിവസങ്ങളോളം റിമാൻഡിൽ കഴിഞ്ഞ രാഹുൽ പുറത്തിറങ്ങി നടത്തിയ പത്ര സമ്മേളനവും വിവാദമായി. പിന്നാലെ, അറസ്റ്റിലായ രാഹുൽ ജാമ്യത്തിലിറങ്ങിയത് നടു നിവർത്താനാവാതെയായിരുന്നു. കസ്റ്റഡിയിൽ കഴിഞ്ഞിരുന്നപ്പോൾ പൊലീസ് മർദിച്ചതായി രാഹുലിനു ആരോപണം ഒന്നുമില്ല, പക്ഷേ, നടുവിന് ബെൽറ്റ് ഇട്ടാണ് രാഹുൽ ജയിലിൽ നിന്നു പുറത്ത് വന്നത്. ഇത് സൂചിപ്പിക്കുന്നത് രാഹുലിന്റെ നടുവിനു ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ്. ഇത് അയ്യപ്പന്റെ ശക്തി അല്ലാതെ മറ്റൊന്നുമല്ലന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ വാദം. പിന്നീട് നടന്ന സമരങ്ങളിലൊന്നും പൊലീസ് വിലക്കിന്റെ പേര് പറഞ്ഞ് രാഹുൽ ഈശ്വർ പങ്കെടുക്കുന്നുമില്ല.
പിന്നീട് പണി കിട്ടിയത് ശബരിമല തന്ത്രി കണ്ഠനര് രാജീവർക്കാണ്. സ്ത്രീകൾ ശബരിമല സന്നിധാനത്ത് എത്തിയാൽ ഉടൻ നട അടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ തന്ത്രിയ്‌ക്കെതിരായ വിമർശനവും തുടങ്ങി. ഒടുവിൽ ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ കുടുങ്ങിയ തന്ത്രി ആകെ നാണം കെടുകയും ചെയ്തു. താൻ ശ്രീധരൻ പിള്ളയെ വിളിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ജനങ്ങളുടെ മുന്നിൽ ശബരിമലയെ തകർക്കാൻ ഗൂഡാലോചന നടത്തിയവരുടെ പട്ടികയിലായി തന്ത്രിയുടെ സ്ഥാനവും.
ഇതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ അയ്യപ്പൻ പരീക്ഷിച്ചത്. യുവമോർച്ചാ യോഗത്തിൽ ശ്രീധരൻപിള്ള നടത്തിയ രഹസ്യ പ്രസംഗം പുറത്ത് വന്നത് ബിജെപിയ്ക്കും ആർഎസ്എസിനും സർവോപരി ശ്രീധർപിള്ളയ്ക്കും കനത്ത തിരിച്ചടിയായി മാറി. ബിജെപി നടത്തിയ രഹസ്യനീക്കങ്ങളെല്ലാം വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി.
ഏറ്റവും ഒടുവിൽ സന്നിധാനത്ത് ആക്രോശവുമായി എത്തി അൻപത് വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ അടക്കം തടഞ്ഞ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരിയ്ക്കാണ് ഏറ്റവും അവസാനമായി അയ്യപ്പന്റെ ഭീഭത്സമായ മുഖം അനുഭവിക്കേണ്ടി വന്നത്. സന്നിധാനത്ത് അയ്യപ്പ ഭക്തകളായ മാളികപ്പുറങ്ങളുടെ കണ്ണീർ വീഴത്തേണ്ടി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ, വത്സൻ തില്ലങ്കേരിയ്ക്ക് അയ്യപ്പന്റെ പേരിൽ തന്നെ മാപ്പ് പറയേണ്ടി വന്നു. സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് മുകളിൽ കയറി കെട്ടില്ലാതെ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം കയറി നിന്ന് ആക്രോശിച്ച വത്സൻ തില്ലങ്കേരിയ്ക്ക് ഇനി അയ്യപ്പൻ എന്താണ് കാത്തു വച്ചിരിക്കുന്നതെന്നാണ് ഭക്തർ ഉറ്റു നോക്കുന്നത്.
അയ്യപ്പന്റെ പേരിൽ അഹങ്കരിച്ച ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനു കിട്ടി അയ്യപ്പ കോപം. മണിക്കൂറുകൾക്കുള്ളിൽ ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്തേയ്ക്ക് കയറിയതിന്റെ വീഡിയോ പുറത്ത് വിട്ടാണ് ശങ്കർ ദാസിനെ അയ്യപ്പൻ പരീക്ഷിച്ചത്.