അയ്യപ്പജ്യോതിയിൽ നിന്ന് വിട്ടു നിന്ന് തുഷാർ വെള്ളാപ്പള്ളി: ആരെയും തടഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി; വനിതാ മതിലിൽ ആർക്കും പങ്കെടുക്കാം; നിലപാടിൽ നിന്നു മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി
സ്വന്തം ലേഖകൻ തിരുവനന്തപുരം: അയ്യപ്പജ്യോതിയിൽ നിന്നും വിട്ടു നിന്ന തുഷാർ വെള്ളാപ്പള്ളിയും ബിഡിജെഎസ് നേതാക്കളും വിശദീകരണവുമായി രംഗത്ത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമരത്തിനെതിരെ രംഗത്ത് എത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി പോലും ബിഡിജെഎസിനെ പ്രതിനിധീകരിച്ച് അയ്യപ്പ ജ്യോതി തെളിക്കാൻ എത്താതിരുന്നത് വൻ ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് താൻ ജ്യോതി തെളിക്കാൻ എത്താതിരുന്നതിനു വിശദീകരണവുമായി തുഷാർ വെള്ളാപ്പള്ളിയും രംഗത്ത് എത്തിയിട്ടുണ്ട്. അറിയിക്കാൻ വൈകിയതിനെ തുടർന്നാണ് താൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന വിശദീകരണമാണ് ഇപ്പോൾ തുഷാർ നൽകിയിരിക്കുന്നത്. പരിപാടിയുടൈ തലേന്ന് ഉച്ചക്കാണ് പങ്കെടുക്കാൻ […]