അയ്യപ്പനു വേണ്ടി, ആചാരം സംരക്ഷിക്കാൻ ജ്യോതിതെളിയിച്ച് കോട്ടയവും: ജില്ലാ അതിർത്തിയായ നെല്ലാപ്പാറമുതൽ ചങ്ങനാശേരി വരെ നിരന്നത് പതിനായിരങ്ങൾ; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മുഴങ്ങിയത് ശരണമന്ത്രങ്ങൾ മാത്രം
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആചാരം സംരക്ഷിക്കുന്നതിനായി അയ്യപ്പജ്യോതി തെളിയിച്ച് അണിനിരന്നത് പതിനായിരങ്ങൾ. ജില്ലാ അതിർത്തിയായ നെല്ലാപ്പാറ മുതൽ ചങ്ങനാശേരി വരെ അണി നിരന്ന പതിനായിരക്കണക്കിന് അയ്യപ്പ വിശ്വാസികൾ ചേർന്നാണ അയ്യപ്പജ്യോതി തെളിയിച്ചത്. താലത്തിൽ എള്ള് നിറച്ച് അഗ്നി പകർന്നപ്പോൾ വായുവിൽ അയ്യപ്പ ഭക്തി മന്ത്രങ്ങൾ ഉറക്കെ മുഴങ്ങി.
കോട്ടയം നഗരത്തിലും ഏറ്റുമാനൂരിലും കടുത്തുരുത്തിയിലും കുറവിലങ്ങാട്ടും മണിപ്പുഴയിലും കോടിമതയിലും ചങ്ങനാശേരിയിലും നാട്ടകത്തും മറിയപ്പള്ളിയിലും ചിങ്ങവനത്തും കുമാരനല്ലൂരിലും എല്ലാം അയ്യപ്പ ജ്യോതി തെളിയിക്കാൻ ആയിരങ്ങൾ ഒത്തു കൂടിയിരുന്നു. ചങ്ങനാശേരിയിൽ എൻഎസ്എസ് ആസ്ഥാനത്തിനു മുന്നിൽ നടന്ന ജ്യോതിയിൽ നൂറുകണക്കിന് വിശ്വാസികളാണ് അണി നിരന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ എല്ലാത്തിനും സാക്ഷിയായി എൻഎസ്എസ് ആസ്ഥാനത്തുണ്ടായിരുന്നു. ഇവിടെ നിന്ന ഇദ്ദേഹം മന്നം സമാധിയിൽ പുഷ്പാർച്ചനയും നടത്തിയിരുന്നു. പഞ്ചായത്തിൽ മന്ദിരം കവല, ഔട്ട് പോസ്റ്റ് എന്നിവടങ്ങളിൽ വിളക്ക് കൊളുത്തി ഉത്ഘാടനങ്ങളും അയ്യപ്പ ജ്യോതിസമ്മേളനങ്ങളും നടത്തി.
പഞ്ചായത്ത് അതിർത്തിയിൽ നിന്നാരംഭിച്ച് ഔട്ട് പോസ്റ്റ് ജംഗ്ഷൻ വെരെ ആണ് പഞ്ചായത്തിലെ വിശ്വാസികൾ ജ്യോതി ജ്വലിപ്പിച്ചത്. ഇടതടവില്ലാതെ വിശ്വാസ സംരക്ഷണ
ത്തിനായി വിശ്വാസികൾ അണിനിരന്നിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ രവീന്ദ്രനാഥ്, ഹരി കെ എന്നിവർ പ്രഭാഷണം നടത്തി പെരിയസ്വാമി എട്ടുമുറി രാമകൃഷ്ണൻ മന്ദിരത്തിൽ ജ്യോതി ഉത്ഘാടനം ചെയ്തു. കർമസമിതി നേതാക്കളായ ബി ആർ മഞ്ജീഷ്,എംഎസ് കൃഷ്ണകുമാർ , ജി ശ്രീകുമാർ,സി ഡി മനോജ്,ഹരി കെ, കുഞ്ഞുമോൻ ഉതിക്കൽ,പ്രഭാഷ്, ഹരികുമാർ എം ,ശ്രീരാജ് വി ആർ ,പി കെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.