‘പോലീസ് പിന്തിരിഞ്ഞോടിയത് നാണക്കേടുണ്ടാക്കുന്ന സംഭവം’ ; ഡി.ജി.പി ലോക്നാഥ് ബെഹ്‌റ
സ്വന്തം ലേഖകൻ ശബരിമല: ഇന്നലെ രാവിലെ ആചാരങ്ങൾ ലംഘിച്ചുകൊണ്ട് ശബരിമലയിൽ ദർശനം നടത്താനെത്തിയ മനിതി സംഘടനയിലെ യുവതികളെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് പിന്തിരിഞ്ഞോടിയത് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതേപ്പറ്റി പിന്തിരിഞ്ഞോടിയ പോലീസുകാരോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. നൂറ് കണക്കിന് ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസും മനിതി പ്രവർത്തകരും പമ്പയിലെ ഗാർഡ് റൂമിന്റെ ഭാഗത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് യുവതികളെ പോലീസ് നിലയ്ക്കലിലേക്ക് മാറ്റുകയായിരുന്നു. പമ്പയിൽ നിന്നും 200 മീറ്റർ മാത്രമായിരുന്നു യുവതികൾക്ക് മുന്നോട്ട് പോകാനായത്. […]